
ഡൽഹി : ആധാർ കേസിൽ വിധി വന്നതോടെ ഇതുവരെ സ്വകാര്യ കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും നല്കിയ ആധാര്‍ വിവരങ്ങളെക്കുറിച്ച് ആശങ്ക പടരുകയാണ്. ഇക്കാര്യത്തിൽ വ്യക്തത വരാത്തതുമൂലം കോടതിയെ സമീപിക്കുമെന്ന് ഹര്‍ജിക്കാര്‍ വ്യക്തമാക്കി.
വിവരങ്ങളുടെ അനധികൃതമായ ഉപയോഗം തടയാന്‍ എന്തുമാര്‍ഗം സ്വീകരിക്കും എന്ന ചോദ്യത്തിനൊന്നും ഭരണഘടനാ ബെഞ്ച് ഉത്തരം നല്‍കുന്നില്ല. ഇതുവരെ ശേഖരിച്ച വിവരങ്ങള്‍ ഒരു വര്‍ഷത്തേക്ക് നശിപ്പിക്കരുതെന്നും ഈ കാലയളവില്‍ വിവരങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വിധിന്യായത്തില്‍ പറയുന്നു.
ഒരു വര്‍ഷത്തിനുശേഷം വിധിയില്‍ പറയുന്ന പ്രകാരം സര്‍ക്കാര്‍ നിയമം നിര്‍മിക്കുന്നില്ലെങ്കില്‍ നല്കിയ വിവരങ്ങള്‍ നശിപ്പിക്കണം. ആധാര്‍ പദ്ധതിയും നിയമവും ഭരണഘടനാ വിരുദ്ധമെന്നു വിധിച്ചശേഷമാണ് ചന്ദ്രചൂഡ് ഇക്കാര്യം വ്യക്തമാക്കിയത്.
ബാങ്ക് അക്കൗണ്ടും ഫോണ്‍ നമ്പറും ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നതടക്കം നിയന്ത്രണങ്ങള്‍ വെച്ചാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് പുറമെ ജസ്റ്റിസുമാരായ എ.കെ.സിക്രി, എ.എം.ഖന്‍വില്‍കര്‍, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. ജസ്റ്റിസ് സിക്രിയാണ് വിധി വായിച്ചത്.
Post Your Comments