തിരുവനന്തപുരം : കേരളത്തിൽ നിരന്തരം അപകടങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ 24 മണിക്കൂറും വാഹനപരിശോധന നടത്താൻ തീരുമാനം. ഇതിനായി 51 പുതിയ സ്ക്വാഡുകൾ രൂപവത്കരിക്കും. പുതിയ സേഫ് കേരള പദ്ധതിക്ക് ചട്ടമായതോടെ 255 തസ്തികകളിൽ ഉടൻ നിയമനം നടക്കും.
ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും മൂന്നുവീതം എ.എം.വി.മാരും അടങ്ങിയ സ്‌ക്വാഡുകളാണ് വാഹനപരിശോധന നടത്തുക. മൂന്ന് ഷിഫ്റ്റായി 24 മണിക്കൂറും ഇവർ വാഹനപരിശോധന നടത്തും. മൂന്ന് ഷിഫ്റ്റായി 24 മണിക്കൂറും ഇവർ റോഡിലുണ്ടാവും. ജില്ലകളിലെ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസറാണ് ഇവയുടെ ഏകോപനം നടത്തുക. സ്‌ക്വാഡുകളിൽ ഡ്യൂട്ടിയില്ലാത്ത 14 എം.വി.ഐ.മാരെ ഓരോ മേഖലാ ഓഫീസിലും ഒരാൾ എന്നനിലയ്ക്ക് നിയമിക്കും.
സേഫ് കേരളയിലേക്ക് നിയമിക്കുന്ന ആർ.ടി.ഒ.യെ ഒരുവർഷത്തേക്കും എം.വി.ഐ.യെ രണ്ടുവർഷത്തേക്കും എ.എം.വി.മാരെ മൂന്ന് വർഷത്തേക്കും മറ്റു വിഭാഗങ്ങളിലേക്ക് മാറ്റില്ല.
Post Your Comments