ന്യൂ ഡൽഹി : ഇന്ത്യയിൽ 5ജി സേവനം നടപ്പാക്കാൻ ഒരുങ്ങി ജിയോ . 4ജിയെക്കാള്‍ 50 മുതല്‍ 60 മടങ്ങ് വരെ ഡൗണ്‍ലോഡ് വേഗം ലഭിക്കുന്ന കമ്യൂണിക്കേഷന്‍ ശൃംഖല (എയര്‍ വേവ്സ്) 2019 അവസാനത്തോടെ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് 2020 പകുതിയോടെ 5 ജി സേവനങ്ങള്‍ നല്‍കാനാണ് റിലയന്‍സ് ജിയോ ഒരുങ്ങുക.
സ്പെക്ട്രം വിതരണം പൂര്‍ത്തിയായാല്‍ ഉടന്‍തന്നെ 5 ജി സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ എല്‍ടിഇ ശൃംഖല ജിയോയ്ക്കുണ്ട്. സ്പെക്ട്രം ബാന്‍ഡുകളുടെ വിതരണം സുഗമമാക്കുന്ന ഉപകരണങ്ങളുടെ ലഭ്യത, 5 ജി സാങ്കേതിക വിദ്യക്കാവശ്യമായ പരിതഃസ്ഥിതിയുടെ അപര്യാപ്തത തുടങ്ങിയവയാണ് ഈ രംഗത്തെ പ്രധാന വെല്ലുവിളികളെന്നു അധികൃതര്‍ പറഞ്ഞു. അതേസമയം 3 ജിയില്‍ നിന്ന് 4 ജിയിലേക്കെത്തിയതിനെക്കാള് വേഗത്തില്‍ 4ജിയില്‍ നിന്ന് 5 ജിയിലേക്ക് മാറാനാകുമെന്ന് കരുതുന്നതായി കേന്ദ്ര ടെലികോം മന്ത്രാലയം അറിയിച്ചു.
Post Your Comments