ന്യൂഡല്‍ഹി: സ്ഥാനക്കയറ്റത്തിന് എസ്.സി.എസ്.ടി സംവരണം സംബന്ധിച്ച വിധി പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി. ഏഴംഗ ഭരണഘടനാബെഞ്ചിന് വിടണമെന്ന കേന്ദ്രത്തിന്റെ ആവശ്യം തള്ളി. എം.നാഗരാജിന്റെ 2006ലെ വിധി പുനഃപരിശോധിക്കില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച 2006ലെ വിധി നിലനില്‍ക്കുമെന്നും കോടതി പറഞ്ഞു.
അതേസമയം സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന കേസില്‍ സുപ്രീം കോടതി വിധി പ്രസ്താവിച്ചു. പൗരന്മാര്‍ക്ക് ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നല്ലതാണെന്ന് കേസ് പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചിലെ എ.കെ.സിക്രി അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്.ഖാന്‍വില്‍ക്കര്‍ എന്നിവര്‍ക്ക് വേണ്ടികുടിയാണ് സിക്രിയുടെ വിധിപ്രസ്താവം.
2006 ലെ വിധിയുടെ അടിസ്ഥാനത്തില്‍ ഏഴംഗ ഭരണഘടനാബഞ്ചിന് വിടണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി തള്ളി . ഭരണഘടനാബഞ്ചുകളുടെ ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ കേസാണിത്. എം നാഗരാജ് കേസിലെ പുനപരിശോധനക്കായി എഴംഗ ബെഞ്ചിലേക്ക് വിടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
Post Your Comments