ന്യൂഡൽഹി : ആധാറിന്റെ ഭരണഘടനാസാധുത സംബന്ധിച്ച് നിർണായക വിധി സുപ്രീംകോടതി പ്രസ്താവിച്ച് തുടങ്ങി. ഭരണഘടനാ ബെഞ്ചിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ അഞ്ച് ജഡ്ജിമാരാണ് ഉള്ളത്. അഞ്ചംഗ ബെഞ്ചിന്റേതായി മൂന്ന് വിധികളുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ആദ്യവിധി പുറത്തുവന്നപ്പോൾ ടെലികോം കമ്പനികൾക്കായി സുപ്രീം കോടതി ചില നിർദ്ദേശങ്ങൾ മുമ്പോട്ടുവെച്ചു.
മൊബൈൽ ഫോണുമായി ആധാര്‍ ലിങ്ക് ചെയ്തത് ഭരണഘടനാവിരുദ്ധമെന്നും ടെലികോം കമ്പനികൾ ആധാർ നമ്പറുകൾ ഉടൻ നീക്കം ചെയ്യണമെന്നും കോടതി വ്യക്തമാക്കി.
Post Your Comments