Latest NewsKerala

പിണറായി കൂട്ടക്കൊല ; ക്രൈംബ്രാഞ്ച് അന്വേഷണം വീണ്ടും

മകൾ ഐശ്വര്യയെ സൗമ്യ കൊലപ്പെടുത്തിയതും സമാനരീതിയിലായിരുന്നു

കണ്ണൂർ : പിണറായിയിൽ മകളെയും വൃദ്ധമാതാപിതാക്കളെയും വിഷം കൊടുത്തു കൊന്ന കേസിലെ മുഖ്യപ്രതി സൗമ്യ (28) ജയിലിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വീണ്ടും. സൗമ്യയുടെ ആത്മഹത്യാ കുറിപ്പാണ് കേസ് വീണ്ടും അന്വേഷിക്കാന്‍ കാരണമായത്. കൂട്ടക്കൊലക്കേസില്‍ പ്രതി മറ്റൊരാളാണെന്ന് സൗമ്യ ആത്മഹത്യാ കുറിപ്പില്‍ ആരോപിച്ചിരുന്നു.

അന്വേഷണം തൃപ്തികരമല്ലെന്നു കാണിച്ച് ബന്ധുക്കളും കർമസമിതിയും മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക് നേരത്തേ നിവേദനം നൽകിയിരുന്നു. ഐശ്വര്യ കിഷോർ, വണ്ണത്താൻ വീട്ടിൽ കമല, കുഞ്ഞേരി കുഞ്ഞിക്കണ്ണൻ എന്നിവരാണ് മൂന്നുമാസത്തിനിടെ ദുരൂഹസാഹചര്യത്തിൽ മരിച്ചത്. കുഞ്ഞിക്കണ്ണന്റെയും കമലയുടെയും മകളായ സൗമ്യയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

മകൾ ഐശ്വര്യയെ സൗമ്യ കൊലപ്പെടുത്തിയതും സമാനരീതിയിലായിരുന്നു. എലിവിഷത്തിലടങ്ങിയ അലൂമിനിയം ഫോസ്‌ഫൈഡാണ് മരണകാരണമായതെന്നായിരുന്നു നിഗമനം. എന്നാൽ കൊലപാതകത്തിന് പിന്നിൽ സൗമ്യ മാത്രമല്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത് അതുകൊണ്ട് സൗമ്യയുടെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ വിസമ്മതിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button