കോട്ടയം: നീതിക്കു വേണ്ടി ഉയര്‍ത്തിയ നില വിളിക്ക് ഫലമില്ലാതായപ്പോഴാണ് കന്യാസ്ത്രീകള്‍ നിയമ വഴിക്ക് സവ് ഔവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍. കന്യാസ്ത്രീകളുടെ സമരത്തിന് എതിരു നിന്ന് കെസിബിസിയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ആക്ഷന്‍ കൗണ്‍സില്‍ ഈ പ്രസ്താവന ഇറക്കിയത്. വാര്‍ത്താ കുറിപ്പിലാണ് ഇതു സംബന്ധിച്ച തീരുമാനം ഇവര്‍ അറിയിച്ചത്. കന്യാസ്ത്രീകളുടെ ഈ നടപടി തെറ്റായിപ്പോയെന്ന കെസിബിസി നിലപാടിനോട് വിയോജിക്കുന്നുവെന്നാണ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.
നീതിക്കായി തെരുവിലിറങ്ങിയവരല്ല സഭയുടെ അന്തസിന് കളങ്കം വരുത്തിയത്. സഭയ്ക്കുള്ളിലെ അനീതി മറച്ചു പിടിക്കുന്നവരാണ് സഭയുടെ അന്തസ്സിന് കളങ്കമുണ്ടാക്കിയത്.ജീവിതം മുഴുവനും ദൈവത്തിനും സഭയ്ക്കും സമര്‍പ്പിച്ച സഹോദരിമാര്‍ക്കൊപ്പമാണ് സഭ നില്‍ക്കേണ്ടത്. പിതാവിനു തുല്യം സ്‌നേഹിച്ച വ്യക്തിയില്‍ നിന്നും ദുരനുഭവമുണ്ടായ സ്ത്രീയുടെ മനസ്സുകാണാന്‍ സഭ ശ്രമിക്കുന്നില്ലെന്നും സേവ് ഔവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തി.
അതേസമയം ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസിന്റെ രണ്ട് അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി. വൈക്കം ഡിവൈഎസ്പിക്ക് മറ്റ് കേസുകള്‍ തീര്‍ക്കാനുണ്ടെന്ന കാരണം കാണിച്ചാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
Post Your Comments