റാഞ്ചി: പോലീസുകാരെ കൊലപ്പെടുത്തിയ രണ്ട് മാവോയിസ്റ്റുകള്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. ജാര്‍ഖണ്ഡില്‍ ആറ് പൊലീസുകാരെയാണ് മാവോയിസ്റ്റുകള്‍ വധിച്ചത്. ദുംക അഡീഷണല്‍ സെഷന്‍സ് ജഡ്ജി മൊഹ്ദ തൗഫിഖുള്‍ ഹസന്‍ ആണ് സനാതന്‍ ബക്ഷി, സുഖ്ലാല്‍ മുര്‍മു എന്നിവരെ വധശിക്ഷയ്ക്കു വിധിച്ചത്.
സെപ്റ്റംബര്‍ ആറിനു പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസില്‍ തെളിവുകളുടെ അഭാവത്തില്‍ അഞ്ച് പ്രതികളെ വെറുതെ വിടുകയും ചെയ്തിരുന്നു. പകുര്‍ എസ്പി അമര്‍ജീത് ബലിഹാറും അഞ്ച് പോലീസുകാരുമാണ് കൊല്ലപ്പെട്ടത്. 2013 ജൂലൈ രണ്ടിനു കാത്തികുണ്ടിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ദുംകയില്‍ യോഗം കഴിഞ്ഞ് പകുറിലേക്കു തിരിച്ചുവരുന്നതിനിടെയായിരുന്നു ആക്രമണം.
Post Your Comments