ഹൈദരാബാദ്•തിങ്ങി നിറഞ്ഞ ആളുകൾ നോക്കിനിൽക്കേ പട്ടാപകൽ യുവാവിനെ വെട്ടിക്കൊന്നു. ഹൈദരാബാദിലെ രാജേന്ദ്രനഗർ അട്ടപ്പൂർ റോഡിൽ പി.വി. നരസിംഹ റാവു എക്സ്പ്രസ് വേയിൽ സൈബർബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ ദാരുണ കൊലപതാകം നടന്നത്.
ആക്രമണം ഉൾപ്പെട്ട വീഡിയോ ഉടനെ വിവിധ സോഷ്യൽ മീഡിയയിൽ വൈറലായി. കൊലപാതകത്തിനിരയായ യുവാവ് നിലത്ത് കിടന്നുറങ്ങുന്നതും അക്രമി മഴു ഉപയോഗിച്ച് 21 സെക്കൻഡ്ഡുകൾക്കുള്ളിൽ 13 തവണ ആക്രമിക്കുന്നതും വീഡിയോയിൽ കാണാം.
പ്രതികാരമാണ് കൊലപാതക കാരണമെന്ന് പോലീസ് പറയുന്നു. കൊലചെയ്യപ്പെട്ട യുവാവ് കഴിഞ്ഞ വർഷം ഒരു കൊലപാതക കേസിൽ ഉൾപ്പെട്ടിരുന്നു. അന്ന് മരണമടഞ്ഞത് ഈ അക്രമിയുടെ ബന്ധുവായിരുന്നു എന്നും, കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് അക്രമികളെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.
2017 ഡിസംബറിൽ കൊല്ലപ്പെട്ട മഹേഷ് ഗൗഡ് കേസിലെ ഒന്നാം പ്രതി രമേഷ് ആണ് ഇപ്പോൾ കൊല്ലപ്പെട്ടത്.
Post Your Comments