മധ്യപ്രദേശ് : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കോമഡി യന്ത്രമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. ഭോപ്പാലിലെ റാലിക്കിടയില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയെ പ്രഖ്യാപന യന്ത്രം എന്ന് രാഹുല്‍ കളിയാക്കിയിരുന്നു. ഇതിന് മറുപടിയാണ് ശിവരാജ് സിംഗ് ചൗഹാന് രാഹുലിനെ കോമഡി യന്ത്രം എന്ന് പരിഹസിച്ച് രംഗത്തെത്തിയത്.
രാഷ്ട്രീയത്തെ ഒരു വിനോദമെന്ന നിലയിലാണ് രാഹുല്‍ ഗാന്ധി കാണുന്നത്. പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചതിന് ശേഷം കണ്ണിറിക്കിയ സംഭവം ഒരു തെറ്റ് പറ്റിയതാകുമെന്നാണ് താന്‍ കരുതിയതെന്നും എന്നാല്‍ ഭോപ്പാലില്‍ റോഡ് ഷോയ്ക്കിടയില്‍ രാഹുല്‍ ആള്ക്കൂട്ടത്തിന്ന നേരെ കണ്ണിറുക്കി വീണ്ടും അപഹാസ്യനായെന്നും ചൗഹാന് പറഞ്ഞു.
കൈലാസ് മാനസ സരോവറില്‍ പോയ ശിവഭക്തനായ രാഹുല്‍ തന്റെ വിദേശയാത്രകളുടെ ഫോട്ടോ പ്രദര്‍ശിപ്പിക്കാത്തത് എന്താണെന്നും ചൗഹാന് പറഞ്ഞു. വീണ്ടും വിദേശത്ത് പോകണെമന്നും എവിടെയൊക്കെ പോയെന്നും അവിടെ എന്തെല്ലാം ചെയ്തെന്നുമുള്ള ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി രാഹുലിനെ പരിഹസിച്ചുകൊണ്ട് പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ കൈലാസ് മാനസ സരോവര്‍ യാത്രയില്‍ ബിജെപി സംശയം പ്രകടിപ്പിച്ചിരുന്നു. രാഹുല്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലെ ചില പിഴവുകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ഇത്. ഇടയ്ക്കിടെ രാഹുല്‍ അവധിയെടുത്ത് വിദേശയാത്ര ചെയ്യുന്ന രാഹുല്‍ എന്തിനാണ് അജ്ഞാതവാസം നടത്തുന്നതെന്ന ചോദ്യവും ബിജെപി പലപ്പോഴും ഉന്നയിച്ചിട്ടുണ്ട്.
Post Your Comments