ലോസ് ആഞ്ചല്‍സ്: കാലാവസ്ഥാ വ്യതിയാനത്താൽ സാമ്പത്തിക നഷ്ടം നേരിടുന്ന രാജ്യങ്ങളിൽ ഇന്ത്യ രണ്ടാമത്. അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. വന്‍തോതിലുള്ള കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറന്തള്ളല്‍ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷം പതിനഞ്ച് ലക്ഷം കോടി രൂപ (21,000 കോടി ഡോളര്‍) യുടെ സാമ്പത്തിക നഷ്ടമാണുണ്ടാകുമെന്ന് പഠനം.
അമേരിക്കയിലെ കാലിഫോര്‍ണിയ സാന്‍ഡിയാഗോ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.മൂന്നാം സ്ഥാനത്ത് സൗദി അറേബ്യയാണ്. കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നതില്‍ ഏറ്റവും മുന്നിലുള്ള ചൈന ആദ്യത്തെ അഞ്ച് സ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്നു.
രോഗങ്ങൾ , തുടര്‍ച്ചയായ വെള്ളപ്പൊക്കം, കാര്‍ഷിക വരുമാനം, താപനില മൂലം തൊഴിലാളികളുടെ ഉല്‍പാദന ക്ഷമതയിലുണ്ടാവുന്ന ഇടിവ് അടക്കമുള്ള കാലാവസ്ഥാ പ്രശ്‌നങ്ങള്‍ മൂലം അടിസ്ഥാന സൗകര്യങ്ങള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് പഠനത്തിലെ കണക്കുകള്‍. ഇരുനൂറോളം രാജ്യങ്ങളെയാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്.
Post Your Comments