കോഴിക്കോട് ; ആഗോള ഭീകര സംഘടനാ ഇസ്ലാമിക് സ്റ്റേറ്റിനു വേണ്ടി ഗൾഫ് രാജ്യങ്ങളിൽ പണപ്പിരിവ് നടത്താൻ പ്രവാസി മലയാളികളും . പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിലാണ് ഖത്തറിൽ ഐ എസിനു വേണ്ടി പണം പിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ ചതിയിൽപ്പെട്ടവർ ഇപ്പോൾ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുകയാണ്. തുടർന്ന് ഖത്തറിലെ ഇന്ത്യൻ എംബസി വഴി ഇദ്ദേഹം പരാതി നൽകിയിരുന്നു . പാനൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് ഇപ്പോൾ കോടതിയുടെ പരിഗണയിൽ ആണ് .
കേരളത്തിൽ വെച്ചും പണം കൈമാറുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നു .കേസിലെ യഥാർത്ഥ സൂത്രധാരൻ ചൊക്ലി സ്വദേശി മുഹമ്മദ് അർഷാദ് 25 കോടിയോളം രൂപ ഇത്തരത്തിൽ പിരിച്ചതായും പൊലീസിന് വിവരമുണ്ട് .കോഴിക്കോട് , കണ്ണൂർ ജില്ലകളിലെ പ്രവാസികളും ,പോപ്പുലർ ഫ്രണ്ട് നേതാക്കളുമായ ചിലരുടെ സഹായത്തോടെയാണ് ഖത്തറിൽ പണപ്പിരിവ് നടക്കുന്നത് . ബിസിനസ് ആവശ്യാർത്ഥമെന്ന പേരിലാണ് പല മലയാളികളെയും ഇവർ സമീപിക്കുന്നത്.
റിയൽ എസ്റ്റേറ്റ് ഇടപടുമായി ബന്ധപ്പെട്ടെന്ന പേരിൽ പണം നൽകി വഞ്ചിക്കപ്പെട്ട തലശ്ശേരി സ്വദേശിയാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത് .മൂന്നു കോടിയോളം രൂപയാണ് ഇയാൾക്ക് നഷ്ടമായത് .ചൊക്ലി സ്വദേശി മുഹമ്മദ് ഫഹമിക്കാണ് ഇയാൾ പണം കൈമാറിയത് . പണം തിരികെ ചോദിച്ചപ്പോഴായിരുന്നു പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഇടപെട്ടത് . ഖത്തറിലെ പോപ്പുലർ ഫ്രണ്ട് ഓഫീസിൽ വച്ച് ഇയാളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
യമനിലെ ഹുതിയിൽ ഐ എസ് നടത്തിയ ബോംബ് സ്‌ഫോടനത്തിലാണ് സുഡാൻ സ്വദേശി സൗദിയിൽ അറസ്റ്റിലാവുന്നതെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഭീഷണിയ്ക്കിടയിൽ ഇയാളോട് വ്യക്തമാക്കുന്നുണ്ട്.മൂന്നു കേസുകൾ ഇത്തരത്തിൽ പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം രജിസ്റ്റർ ചെയ്തിട്ടുണ്ട് . നിരവധി യുവാക്കളാണ് ഖത്തറിൽ ഇത്തരം ചതിയിൽ പെട്ടിരിക്കുന്നത് .
അതിർത്തിയിൽ ഇന്ത്യൻ സൈനികരെ കൊലപ്പെടുത്താൻ പാക് ഭീകരർക്ക് നിർദേശം നൽകിയത് ഐ എസ് ആണെന്ന് വെളിപെട്ടതിനു പിന്നാലെയാണ് ഐ എസിനെ പിന്തുണയ്ക്കാൻ കേരളത്തിൽ നിന്നുള്ളവർ തന്നെ ശ്രമിക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നത്. വാർത്തക്ക് കടപ്പാട്, ജനം ടി വി
Post Your Comments