
തിരുവനന്തപുരം: മുന്‍ സംസ്ഥാന ചീഫ് സെക്രട്ടറി എസ്. പത്മകുമാര്‍ (84) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി എട്ടിനോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിന് തൈക്കാട് ശാന്തി കവാടത്തില്‍. പനിയും ശ്വാസംമുട്ടലിനേയും തുടര്‍ന്നു രണ്ടു ദിവസം മുന്‍പ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
1991 ഓഗസ്റ്റ് ഒന്നുമുതല്‍ 1992 ഓഗസ്റ്റ് 31 വരെ സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയായിരുന്നു പത്മകുമാര്‍. കെ. കരുണാകരന് മുഖ്യമന്ത്രിയായിരിക്കെ ആണ് പത്മകുമാര്‍ ചീഫ് സെക്രട്ടറി പദവി വഹിച്ചത്. വിമലയാണ് ഭാര്യ. മക്കള്‍: ഡോ.ആശ, ഡോ.പി.രാജ്കുമാര് (ഇംഗ്ലണ്ട്), പി.വിജയകുമാര്‍ (എന്‍ജിനിയര്‍). മരുമക്കള്‍: ഡോ.ശ്രീകുമാര്‍, നിത, സുപ്രിയ.
Post Your Comments