KeralaLatest News

സല്‍ക്കാരങ്ങൾ കാറ്ററിങ് യൂണിറ്റുകളെ ഏല്‍പ്പിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

കണ്ണൂര്‍: സല്‍ക്കാരങ്ങൾ കാറ്ററിങ് യൂണിറ്റുകളെ ഏല്‍പ്പിക്കുന്നവര്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ്. കാറ്ററിങ്ങ് യൂനിറ്റുകള്‍ നടത്തി വരുന്ന ഭക്ഷണ വിതരണങ്ങളില്‍ ഭക്ഷ്യ വിഷബാധ ധാരാളം റിപ്പോര്‍ട്ട് ചെയ്തുവരുന്നതിനാല്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നാണ് നിർദേശം. വിവാഹം, സല്‍ക്കാരം, പാര്‍ട്ടി, വിരുന്ന് എന്നീ ചടങ്ങുകളില്‍ ഭൂരിപകം പേരും കാറ്ററിങ്ങ് യൂനിറ്റുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഇതിനു വേണ്ട മുൻകരുതലുകൾ എടുക്കേണ്ടത്

ഭക്ഷണം കാറ്ററിങ് യൂണിറ്റുകളെ ഏല്‍പ്പിക്കുന്നതിനു മുൻപ് കാറ്ററിങ്ങ് യൂനിറ്റിന് ഫുഡ് സേഫ്റ്റി ലൈസന്‍സ് (എഫ്.എസ്.എസ്.എ ലൈസന്‍സ്) ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ലൈസന്‍സ് നോക്കി കണ്ട് ഉറപ്പ് വരുത്തണം. കാറ്ററിങ്ങ് യൂനിറ്റ് ഉപയോഗിച്ചുവരുന്ന കുടിവെള്ളത്തിന്റെ പരിശോധന റിപ്പോര്‍ട്ട് ഉണ്ടെന്നും കാറ്ററിങ്ങ് യൂനിറ്റിലെ ജോലിക്കാര്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതും അത്യാവശ്യമാണ്.

കാറ്ററിങ്ങ് യൂനിറ്റ് നേരിട്ട് കണ്ട് ഭക്ഷണം പാകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ആവശ്യമായിട്ടുള്ള സൗകര്യങ്ങള്‍, ക്രമീകരണങ്ങള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുക. ഭക്ഷണ സാധനങ്ങള്‍ നേരിട്ട് എത്തിക്കുവാന്‍ വാഹന സൗകര്യം ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ഈ നടപടികളുമായി സഹകരിക്കാത്ത സ്ഥാപനങ്ങളുടെ വിവരം കണ്ണൂര്‍ ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണറെ 8943346193 നമ്പറിലോ 1800 425 1125 എന്ന ടോള്‍ഫ്രീ നമ്ബറിലോ അറിയിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button