ഫുട്‌ബോളില്‍ ഫിഫയുടെ കടുത്ത നിയന്ത്രണങ്ങള്‍ വരുന്നു. കായിക താരങ്ങള്‍ക്ക് ലോണ്‍ കൊടുക്കുന്ന സമ്പ്രദായത്തില്‍ ഫിഫ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നു. ഓരോ ക്ലബ്ബിനും ലോണില്‍ അയക്കാവുന്ന കളിക്കാരുടെ എണ്ണം 6 ആക്കി നിയന്ത്രിക്കാനാണ് ഫിഫയുടെ ശ്രമം. ഫുട്‌ബോളില്‍ കളിക്കാരുടെ ഏജന്റ്മാര്‍ക്കുള്ള കര്‍ക്കശ നിയന്ത്രണങ്ങളും ഫിഫ ലക്ഷ്യം വെക്കുന്നുണ്ട്. 40 കളിക്കാരെയാണ് ചെല്‍സി ഈ സീസണില്‍ ലോണില്‍ അയച്ചിരിക്കുന്നത്.
പക്ഷെ ക്ലബ്ബ്കളുമായും ലീഗ് അധികൃതരുമായും ഫിഫ എണ്ണത്തിന്റെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. ഫിഫയുടെ ലോണ്‍ നിയന്ത്രണം നിലവില്‍ വന്നാല്‍ അത് ചെല്‍സിയുടെ ലോണ്‍ സിസ്റ്റത്തിന്റെ അവസാനമാകും. ഓരോ ക്ലബ്ബിനും ലോണില്‍ അയക്കാവുന്ന കളിക്കാരുടെ എന്നതില്‍ നിയന്ത്രണം അടക്കം ഉള്ള പരിഷ്‌കാരങ്ങളാണ് ഫിഫയുടെ ലക്ഷ്യം.
Post Your Comments