തൃശൂർ: ദുബായിൽ ക്രെയിൻ അപകടത്തിൽ പ്രവാസി മലയാളി മരിച്ചു. ചിയ്യാരം, തട്ടിൽ ഉമ്പാവു കുഞ്ഞിപ്പാവുവിന്റെയും മേരിയുടെയും മകൻ റപ്പായിയാണ് (61) മരിച്ചത്. കഴിഞ്ഞ 20ന് ജോലിക്കിടെ ക്രെയിൻ തകരാറിലായി പൊട്ടിവീണാണ് അപകടം ഉണ്ടായത്. ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ക്രെയിനിനടിയിൽപ്പെടുകയായിരുന്നു. ദുബായ് നാഫിസ് ബസ്താൻ സ്റ്റീൽ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ഭാര്യ: ലൗലി. മക്കൾ: റോസ്മേരി, റിനി, റോബിൻ. മരുമക്കൾ: ജിബു, സാന്റോ.
Post Your Comments