ലഖ്നൗ: വിദ്യാര്‍ത്ഥിയെ ജാതി പേര് വിളിച്ച് അപമാനിച്ച പ്രൊഫസര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തുദീന് ദയാല്‍ ഉപാധ്യായ ഗോരഖ്പൂര്‍ യൂണിവേഴ്സിറ്റിയിലെ രണ്ട് അധ്യാപകർക്കെതിരെയാണ് കേസെടുത്തത് പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരമാണ് നടപടി. അധ്യാപകരും കോളേജിലെ ചിലയാളുകളും ചേര്‍ന്നാണ് തന്നെ അധിക്ഷേപിക്കുകയും കോളേജില്‍ പഠിക്കുന്നത് തടയാൻ ശ്രമിക്കുകയും ചെയ്തിരുന്നതായി വിദ്യാർത്ഥി പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷന് പരാതി നല്‍കിയതിന് പിന്നാലെ കോളേജ് ഗേറ്റിനടുത്ത് വെച്ച് ചില ഗുണ്ടകള്‍ തന്നെ തടഞ്ഞുനിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ത്ഥി പൊലീസിന് മൊഴി നല്കി. സംഭവത്തിൽ അധ്യാപകരോട് വിശദീകരണം ചോദിച്ചിരുന്നെന്നും, ആരോപണ വിധേയനായ അധ്യാപകനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തെന്നും വൈസ് ചാന്‍സിലര്‍ വി.കെ സിങ് പറഞ്ഞു
Post Your Comments