News

പ്രധാനമനന്ത്രിയോടുള്ള വിരോധം കൊണ്ട് പാവം കേരള ജനതയെ വഞ്ചിക്കരുത് ; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി അലി അക്ബര്‍

ചൈനയുടെ ചങ്കാണ് അല്ലേൽ കിഡ്നിയാണ് കേരളം എന്ന് കരുതി സഹായിക്കാൻ ദയവുണ്ടാകണം

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി സംവിധായകൻ അലി അക്ബര്‍ രംഗത്ത്. ആയുഷ്മാന്‍ ഭാരത് എന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ കരാറില്‍ ഒപ്പുവയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിസമ്മതിച്ചതിനെതിരെയാണ് അലി അക്ബര്‍ വിമർശനം ഉന്നയിച്ചത്.

പ്രധാനമന്ത്രി മോദിയോടുള്ള വിരോധം കൊണ്ട് പാവം കേരള ജനതയെ വഞ്ചിക്കരുതെന്നും പിണറായിയെ പോലെ അമേരിക്കയില്‍ പോവാന്‍ കഴിയാത്ത ധാരാളം ദരിദ്രര്‍ ഇവിടെയുണ്ടെന്നും അവര്‍ക്ക് അഞ്ച് ലക്ഷം രൂപ ചികിത്സാ സഹായം ലഭിക്കുക എന്നാല്‍ വലിയ കാര്യമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പിണറായി സഖാവെ താങ്കളെ പോലെ അമേരിക്കയിൽ പോവാൻ കഴിയാത്ത ഒരുപാട് ദരിദ്രർ ഈ രാജ്യത്തുണ്ട്, അവർക്ക് 5 ലക്ഷം രൂപ ചികിത്സാ സഹായം ലഭിക്കുക എന്ന് പറഞ്ഞാൽ വലിയ കാര്യമാണ് താങ്കൾക്കും മന്ത്രിമാർക്കും അതു വലിയ തുക അല്ലെന്നറിയാം.. മോദിയോടുള്ള വിരോധം കൊണ്ട് പാവം കേരള ജനതയെ വഞ്ചിക്കരുത്… ചൈനയുടെ ചങ്കാണ് അല്ലേൽ കിഡ്നിയാണ് കേരളം എന്ന് കരുതി സഹായിക്കാൻ ദയവുണ്ടാകണം.
വിശ്വസ്തതയോടെ
കേരള ജനത

https://www.facebook.com/photo.php?fbid=10217937066924675&set=a.10207351310527381&type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button