Latest NewsQatar

11 മാസം പ്രായമായ കുഞ്ഞിന് ഖത്തര്‍ വിമാനത്തില്‍ അന്ത്യം

ഹൈദരാബാദ്•ദോഹയില്‍ നിന്നും ഹൈദരാബാദിലേക്ക് വരികയായിരുന്ന ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ 11 മാസം മാത്രമായ കുഞ്ഞ് മരിച്ചു. മാതാപിതാക്കള്‍ക്കൊപ്പം ദോഹയില്‍ നിന്നും ഹൈദരാബാദിലേക്ക് സഞ്ചരിക്കുകയായിരുന്ന അര്‍ണവ് വര്‍മ എന്ന കുഞ്ഞ് ശ്വാസ സംബന്ധമായ പ്രശ്നങ്ങളെത്തുടര്‍ന്നാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

വിമാനം ഹൈദരാബാദ് രാജീവ്‌ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ കുട്ടിയെ അപ്പോളോ മെഡിക്കല്‍ സെന്ററില്‍ എത്തിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button