ദുബായ്: ഉദ്യോഗസ്ഥന് കൈക്കൂലി നൽകി വെട്ടിലായിരിക്കുകയാണ് രണ്ട് ഇന്ത്യക്കാർ. ദുബായ് വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലിലുള്ള പാസഞ്ചര്‍ ഓപറേഷന് സെക്ഷനിലെ സീനിയര്‍ കസ്റ്റംസ് ഇന്‍സ്പെക്ടര്‍ക്ക് 10,500 ദിര്‍ഹമാണ് ഇവര്‍ വാഗ്ദാനം ചെയ്തത്. ഇവര്‍ ഹാജരാക്കുന്ന വ്യാജ ബില്ലുകളില്‍ പറഞ്ഞിരിക്കുന്നത് പോലെ സ്വര്‍ണ്ണത്തിന്റെ അളവ് ശരിയാണെന്ന് സ്ഥാപിക്കണമെന്നായിരുന്നു ആവശ്യം.
കൈക്കൂലിക്ക് പിടിയിലായിരിക്കുന്നത് 40 വയസുള്ള ഒരു വ്യാപാരിയും 30കാരനായ മാനേജറുമാണ് പിടിയിലായത്. ഇവര്‍ കയറ്റുമതി ചെയ്യുന്ന സ്വര്‍ണ്ണത്തിന്റെ തൂക്കവും ബില്ലില്‍ കാണിച്ചിരിക്കുന്ന സ്വര്‍ണ്ണവും തമ്മില്‍ പൊരുത്തപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാതിരിക്കണമെന്നായിരുന്നു ആവശ്യം. ഇവർക്കെതിരെ സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥന് കൈക്കൂലി വാഗ്ദാനം ചെയ്യുക, വ്യാജരേഖ നിര്‍മ്മിക്കുക, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചാർത്തിയിിക്കുന്നത്.
ഏറെ നാളത്തെപരിചയമുണ്ടായിരുന്ന ഉദ്ദ്യോഗസ്ഥനെ സ്വകാര്യമായി സന്ദര്‍ശിച്ചായിരുന്നു വാഗ്ദാനം ചെയ്തത്. അബുഹൈല്‍ പ്രദേശത്ത് വെച്ചായിരുന്നു ഇവര്‍ സംസാരിച്ചത്. ഉദ്ദ്യോഗസ്ഥന് തന്റെ മേലധികാരികളെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സിഐഡി വിഭാഗത്തിന് വിവരം നല്‍കിയത്. വൈകുന്നരം 7.30ഓടെ ദുബായ് വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തില്‍ വെച്ച് പണം കൈമാറുന്നതിനിടെ പൊലീസ് കൈയ്യോടെ പിടികൂടുകയായിരുന്നു.
Post Your Comments