ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി മുന്‍നേതാവ് യശ്വന്ത് സിന്‍ഹയെയും ബി ജെ പിയിലെ വിമതശബ്ദമായ ശത്രുഘ്നന്‍ സിന്‍ഹയെയും മത്സരിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി ആലോചിക്കുന്നതായി സൂചന. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ബിജെപിയില്‍ നിന്നും രാജി വച്ചയാളാണ് യശ്വന്ത് സിന്‍ഹ.
ന്യൂഡല്‍ഹി മണ്ഡലത്തില്‍ സിന്‍ഹയെ സ്ഥാനാര്‍ഥിയാക്കുന്ന വിഷയത്തില്‍ യശ്വന്ത് സിന്‍ഹയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് രണ്ട് പ്രമുഖ നേതാക്കള്‍ പറഞ്ഞതായി ബിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ ബിഹാറിലെ പട്ന സാഹിബില്‍നിന്നുള്ള എം പിയായ ശത്രഘ്‌നന്‍ സിന്‍ഹയെ വെസ്റ്റ് ഡല്‍ഹി ലോക്സഭാ മണ്ഡലത്തില്‍നിന്ന് മത്സരിപ്പിക്കാനാണ് എഎപിയുടെ ആലോചന.
സെപ്റ്റംബര്‍ ഒമ്പതിന് എഎപിയുടെ രാജ്യസഭാ എം പി സഞ്ജയ് സിങ് നടത്തിയ ദശദിന പദയാത്രയില്‍ യശ്വന്ത് സിന്‍ഹയും ശത്രുഘ്നന്‍ സിന്‍ഹയും പങ്കെടുത്തിരുന്നു. വേദിയില്‍ വച്ച് ഇവരോട് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അരവിന്ദ് കേജരിവാള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പുറമെയാണ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചുള്ള പുതിയ വാര്‍ത്തകള്‍ എത്തിയിരിക്കുന്നത്.
Post Your Comments