
ട്രെയിനുകളില്‍ സ്ത്രീ സുരക്ഷ വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശയുമായി ആര്‍പിഎഫ് എത്തിയതിന് പിന്നാലെ റെയില്‍വേ സുരക്ഷാ ജീവനക്കാരിക്ക് നേരെ പീഡനം. മുംബൈ കല്യാണ്‍ സ്‌റ്റേഷനിലാണ് വനിതാ സുരക്ഷാജീവനക്കാരി ആക്രമിക്കപ്പെട്ടത്.
കല്യാണില്‍ നിര്‍ത്തിയിരുന്ന ഒരു ചരക്കുട്രെയിനില്‍ അനധികൃതമായി കയറിയ രണ്ട് പുരുഷന്‍മാരാണ് ഇവരോട് അപമര്യാദയായി പെരുമാറിയത്. ട്രെയിനില്‍ നിന്ന് പുറത്തുകടക്കണമെന്ന് ആവശ്യപ്പെട്ട വനിതാ സുരക്ഷാജീവനക്കാരിയോട് മോശമായി സംസാരിക്കുകയും അപമര്യാദയോടെ പെരുമാറുകയുമായിരുന്നു.
ജീവനക്കാരിയുടെ പരാതിയില്‍ റെയില്‍വേ പൊലീസ് കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും കുറ്റക്കാരെ ഉടന്‍ കണ്ടെത്തുമെന്നും റെയില്‍വേ പൊലീസ് അറിയിച്ചു. ട്രെയിനില്‍ സ്ത്രീകളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ നേരിട്ട് നടപടി എടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് റെയില്‍വേ സുരക്ഷാ,സേന അപേക്ഷ നല്‍കിയതിന് പിന്നാലെയാണ് തിരക്കേറിയ സ്റ്റേഷനില്‍ റെയില്‍വേ ജീവനക്കാരിക്ക് നേരെ അതിക്രമം നടക്കുന്നത്.
Post Your Comments