തിരുവനന്തപുരം: തലസ്ഥാനത്തിന് കാവലായി പോലീസിലെ പെൺപട രംഗത്ത്. വനിതാ പോലീസ് ബറ്റാലിയന്റെ ആദ്യബാച്ചിലെ 182 പേരാണ് ഇന്നലെ മുതൽ നഗരത്തിൽ ഡ്യൂട്ടി തുടങ്ങിയത്. മേനംകുളം ഹെഡ്ക്വാർട്ടേഴ്‌സിന്റെ കീഴിലാണ് ഇവരുടെ പ്രവർത്തനം.
ജൂലൈ 31ന് ആയിരുന്നു ആദ്യ ബാച്ചിന്റെ പാസിങ് ഔട്ട്. ഇതിൽ 578 പേരാണുള്ളത്.
ഇവരിൽ 44 പേർ കമാൻഡോ പരിശീലനത്തിനു പോയി. ബാക്കി 534 പേരെ തിരുവനന്തപുരത്തും അടൂരും പാലക്കാടും കണ്ണൂരുമായി നിയോഗിച്ചു. ആകർഷകമായ പ്രത്യേക യൂണിഫോമാണ് ബറ്റാലിയന് സർക്കാർ അനുവദിച്ചിട്ടുള്ളത്.
കഴിഞ്ഞ ഒൻപതു മാസമായി ഇവർ പരിശീലനം നേടിക്കൊണ്ടിരിക്കുകയായിരുന്നു . ദുരന്തനിവാരണം, കളരി, യോഗ, കരാട്ടെ, നീന്തൽ, ഐടി തുടങ്ങിയ മേഖലകളിൽ പരിശീലനം നേടിക്കഴിഞ്ഞു ഇവർ ഓരോരുത്തരും. സ്ത്രീകളുടെയും കുട്ടികളുടെയും ഭിന്നലിംഗക്കാരുടെയും പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക പരിശീലനവും ലഭിച്ചിട്ടുണ്ട്.
Post Your Comments