Latest NewsKerala

ഇന്ധന വിലവര്‍ദ്ധനവില്‍ ട്രാന്‍സ്പോര്‍ട്ട് വ്യവസായ മേഖല നേരിടുന്നത് വലിയ പ്രതിസന്ധി: മന്ത്രി എകെ ശശീന്ദ്രന്‍

പൊതു വാഹനങ്ങളില്‍ ജി പി എസ് സംവിധാനം നടപ്പാക്കുന്ന കാര്യത്തില്‍ കര്‍ശന നടപടികളുമായി മുന്നോട്ടു പോകും

കോഴിക്കോട്: ഇന്ധന വിലവര്‍ദ്ധനവിനാല്‍ ട്രാന്‍സ്പോര്‍ട്ട് വ്യവസായ മേഖല വലിയ പ്രതിസന്ധി നേരിടുകയാണന്ന് ഗതാഗതവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. കെ എസ് ആര്‍ ടി സി ഉള്‍പ്പെടെ സമാനമായ അവസ്ഥയാണ് നേരിടുന്നത്. ഈ സാഹചര്യത്തില്‍ സര്‍വീസ് നടത്താനാകില്ലെന്ന സ്വകാര്യ ബസ്സുടമകളുടെ നിലപാട് ദൗര്‍ഭാഗ്യകരമാണന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

റോഡ് ടാക്‌സ് അടയ്ക്കാന്‍ സാവകാശം വേണമെന്ന ബസ്സുടമകളുടെ ആവശ്യവുമായി ബന്ധപ്പെട്ട് പ്രയോഗിക നിര്‍ദ്ദേശങ്ങള്‍ ഉന്നയിക്കാന്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണന്നും അറിയിച്ചു. ബസ്സുകളുടെ ലൈഫ് പീരിയഡ് 15വര്‍ഷത്തില്‍ നിന്ന് ദീര്‍ഘിപ്പിച്ചു നല്‍കണമെന്നാവശ്യവും അനുഭാവപൂര്‍വ്വം പരിഗണിക്കും.

ബസ്സുകളുടെ ലൈഫ് ടൈം തീരുമാനിക്കുന്നത് എസ് ടി എ എന്ന ജുഡിഷ്യറി കമ്മിറ്റിയാണ്. എങ്കിലും 15 വര്‍ഷത്തെ കാലാവധിയുമായി ബന്ധപ്പെട്ട തീരുമാനം പുനപരിശോധിക്കണമെന്ന നിര്‍ദ്ദേശം നല്‍കാന്‍ സര്‍ക്കാരിന് കഴിയുമെന്നും പറഞ്ഞു. പൊതു വാഹനങ്ങളില്‍ ജി പി എസ് സംവിധാനം നടപ്പാക്കുന്ന കാര്യത്തില്‍ കര്‍ശന നടപടികളുമായി മുന്നോട്ടു പോകും.

ജി പി എസ് വേണമെന്ന കാര്യത്തില്‍ വീട്ടുവീഴ്ചയില്ല. അധുനിക കാലഘട്ടം ആവശ്യപ്പെടുന്ന പരിഷ്‌ക്കാരങ്ങള്‍ മോട്ടോര്‍ വാഹനങ്ങളിലും നടപ്പാക്കേണ്ടതുണ്ട്. സ്‌ക്കൂള്‍ വാഹനങ്ങളില്‍ ഒക്‌ടോബര്‍ ഒന്നു മുതല്‍ ജി പി എസ് ഘടിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അവരും ഇളവു നല്‍കാന്‍ അവശ്യപ്പെട്ടിരുന്നു. സ്‌ക്കൂള്‍ വാഹനങ്ങള്‍ക്ക് ഇളവ് കൊടുക്കേണ്ടതുണ്ടോ എന്ന കാര്യം പരിശോധിക്കും. യാതക്കാരെ മുന്നില്‍ കണ്ടാവാണം സ്വകാര്യ ബസ്സുകളും കെ എസ് ആര്‍ ടി സിയും പ്രശ്‌നങ്ങളോട് സമീപിക്കേണ്ടത്. പണിമുടക്ക് അത്യാവശ്യമാണോ എന്ന് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ ആലോചിക്കണമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button