KeralaLatest News

സുരക്ഷാ ജീവക്കാരന്റെ മരണം കൊലപാതകമെന്ന് പോലീസ്

തിരുവനന്തപുരം : ശ്രീ പദ്‌മനാഭ ക്ഷേത്രത്തിന് സമീപം സർക്കാർ സ്ഥാപനത്തിലെ സുരക്ഷാ ജീവക്കാരന്റെ മരണം കൊലപാതകമാണെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്‌തു. ക്ഷേത്രത്തിന്റെ വടക്കേ നടയിൽ പ്രവർത്തിക്കുന്ന ആഗ്രോ ഇൻഡസ്‌ട്രീസ്‌ കോർപറേഷനിലെ സുരക്ഷാ ജീവക്കാരനായ നേമം സ്വദേശി മാധവൻ നായരുടെ മരണമാണ് കൊലപാതകമായി കണ്ടെത്തിയത്.

വ്യഴാഴ്ച രാവിലെയാണ് മാധവൻ നായരെ മരിച്ച നിലയിൽ ത്തിയത്. ആഗ്രോ ഇൻഡസ്‌ട്രീസ്‌ കോർപറേഷൻ കോമ്പൗണ്ടിൽ അക്വേറിയം നടത്തുന്ന ജബ്ബാറാണ് പിടിയിലായത്. സംഭവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ മുഴുവൻ ജീവക്കാരെയും പോലീസ് നിരീക്ഷിച്ചു വരികയാണ്. മരിച്ച മാധവൻ നായരുടെ 3 പവൻ വരുന്ന മാലയും മോഷണം പോയിട്ടുണ്ട്. പോലീസ് അന്വേഷണം ഊർജിതമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button