Latest NewsKerala

പ്രളയ ദുരന്തത്തിനും സാലറി ചാലഞ്ചിനുമിടെ സംസ്ഥാന സര്‍ക്കാര്‍ ധൂര്‍ത്തടി

സര്‍ക്കാര്‍ സെക്രട്ടറിമാരുടെ ഫോണ്‍ അലവന്‍സ് മാസം 7,500 രൂപയാക്കിയ ഉത്തരവ് സര്‍ക്കാര്‍ പുനഃസ്ഥാപിച്ചു.

കേരളം പ്രളയ ദുരന്തമനുഭവിക്കുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ ചിലവ് ചുരുക്കുന്നില്ല. സര്‍ക്കാര്‍ സെക്രട്ടറിമാരുടെ ഫോണ്‍ അലവന്‍സ് മാസം 7,500 രൂപയാക്കിയ ഉത്തരവ് സര്‍ക്കാര്‍ പുനഃസ്ഥാപിച്ചു. കഴിഞ്ഞ ഏപ്രിലില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സെക്രട്ടറിമാരുടെ ഫോണ്‍ അലവന്‍സുകള്‍ മാസം 7500 രൂപ ആയിരുന്നത് 3500 രൂപയാക്കിയിരുന്നു. തുടര്‍ന്ന് സെക്രട്ടറിമാര്‍ ധന പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷിയോടു പഴയനിരക്കില്‍ അലവന്‍സ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇതിന്റെ ഉത്തരവാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മാസം 7,500 രൂപ എന്നുള്ളത് വര്‍ഷത്തില്‍ ഒരുമിച്ച് വാങ്ങിയാണ് 90,000 രൂപ ലഭിക്കും. ഇതിനിടെ സിപിഎമ്മിലും ധൂർത്തടി ഉള്ളതായി ആരോപണം. പ്രളയ ദുരിതാശ്വാസത്തിനായി സർക്കാർ സാലറി ചാലഞ്ചുമായി മുന്നോട്ടു പോകുന്നതിനിടെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി 26 ലക്ഷം രൂപയുടെ കാർ വാങ്ങിയത് പാർട്ടിക്കുള്ളിൽ തന്നെ ചർച്ചയാകുന്നു. നടപടി ജനങ്ങൾക്കിടയിൽ പാർട്ടിക്ക് അവമതിയുണ്ടാക്കുമെന്ന് ഒരു വിഭാഗം സംസ്ഥാന സെക്രട്ടറിക്കു പരാതി അയച്ചു.

അഞ്ചുവർഷം പഴക്കമുള്ള വാഹനമാണു ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രൻ ഉപയോഗിച്ചിരുന്നത്. ഇതിനു പകരമാണു പാർട്ടി ഫണ്ട് ഉപയോഗിച്ചു പുതിയ ഇന്നൊവ ക്രിസ്റ്റ വാങ്ങിയത്. റജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാകുന്നതേയുള്ളൂ. അതേസമയം, പുതിയ വാഹനം വാങ്ങുന്ന വിവരം ജില്ലാ കമ്മിറ്റിയിൽ ചർച്ചചെയ്തതായും പ്രളയത്തിനു മുൻപാണു വാഹനം ബുക്ക് ചെയ്തതെന്നും ജില്ലാ സെക്രട്ടറി വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button