KeralaLatest News

നിയമസഭാ കൈയ്യാങ്കളി കേസ് : കേസ് എഴുതി തള്ളുന്നത് ജനാധിപത്യ വെല്ലുവിളിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസ് എഴുതി തള്ളുന്നത് ജനാധിപത്യ വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രത്യേക കോടതിയിലാണ് അദ്ദേഹം തന്റെയും പാർട്ടിയുടെയും എതിര്‍പ്പ് അറിയിച്ചത്.

ഈ സംഭവത്തിലൂടെ പൊതുജനങ്ങളുടെ സ്വത്താണ് നശിപ്പിച്ചതെന്നും ചെന്നിത്തല ആരോപിച്ചു. കേസ് എഴുതിതള്ളാന്‍ അധികാരമുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. നഷ്ടം സര്‍ക്കാരിനാണ് ഉണ്ടായിരിക്കുന്നതെന്നും കോടതിയിൽ അറിയിച്ചു. ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയാണ് കേസ് പരിഗണിക്കുന്നത്. അടുത്ത മാസം നാലിന് കേസില്‍ വിശദമായ വാദം കേള്‍ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button