ന്യൂഡല്‍ഹി: പ്രളയത്തെ അതിജീവിക്കുന്ന കേരളത്തിന് എല്ലാ സഹായങ്ങളും നല്‍കുമെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന പ്രധാനമന്ത്രി ഉറപ്പ്. കേരളത്തിലെ പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം പൂര്‍ണ പിന്തുണ നല്‍കും. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായി എല്ലാ സഹായങ്ങളും നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു നല്‍കി.
അതേ സമയം കേരളത്തില്‍ നിന്ന് കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചായിരിക്കും തീരുമാനം. പ്രളയമേഖലകള്‍ സന്ദര്‍ശിക്കുന്നതിനായി കേന്ദ്ര സംഘം കഴിഞ്ഞ മൂന്നു ദിവസമായി കേരളത്തിലുണ്ട്. കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ട് ഒരാഴ്ചക്കുള്ളില്‍ സര്‍ക്കാരിന് കൈമാറും എന്നാണ് സൂചന. അതേസമയം കേന്ദ്ര വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍തന്നെ നടപടിയുണ്ടാകുമെന്നും പ്രധാനമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.
മഹാപ്രളയത്തില്‍ കേരളത്തില്‍ സംഭവിച്ച ഭൗതികമായ നാശനഷ്ടങ്ങള്‍ക്കൊപ്പം പൈതൃക കേന്ദ്രങ്ങള്‍ക്കുണ്ടായ നഷ്ടം കൂടി പഠന വിധേയമാക്കണമെന്നും കേരളത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കണമെന്നും കുമ്മനം രാജശേഖരന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. കേരളത്തിന്റെ മഹത്തായ സാംസ്‌ക്കാരിക പൈതൃക സങ്കേതങ്ങളും പുരാവസ്തുക്കളും പരമ്പരാഗത കലാരൂപങ്ങളും കരകൗശല-കുടില്‍ വ്യവസായങ്ങളും നാശത്തിനിരയായതെന്നും കുമ്മനം പ്രധാനമന്ത്രിയെ അറിയിച്ചു.
Post Your Comments