നേയ്പിഡോ: റോയിട്ടഴ്സ് പുറത്തുവിട്ട അമേരിക്കന്‍ വിദേശകാര്യ വകുപ്പ് തയ്യാറാക്കിയ 20 പേജുകളുള്ള റിപ്പോര്‍ട്ടിലാണ് ഏവരേയും വേദനപ്പെടുത്തുന്ന റോഹിന്‍ഗ്യന്‍ ജനതയുടെ ജീവിതം ചിത്രീകരിച്ചിരിക്കുന്നത്. മ്യാന്‍മര്‍ സൈനികരുടെ കൊടും ക്രൂരത സഹിക്ക വയ്യാതെ ബംഗ്ലാദേശിലേക്ക് പാലായാനം ചെയ്ത അഭയാര്‍ത്ഥികളില്‍ നിന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്‍റെ രഹസ്യന്വേഷണ സംഘം ചോദിച്ചറിഞ്ഞതാണ് കേട്ടാല്‍ ഭയക്കുന്ന ഹൃദയം പിളര്‍ക്കുന്ന സൈനികരുടെ കാട്ടാളത്തം.
സൈനികര്‍ക്കെതിരെ അക്രമണം നടന്നുവെന്ന് ആരോപിച്ച് മ്യാന്‍മറിലെ റോഹിന്‍ഗ്യന്‍സിന്റെ വീടുകള്‍ കയറിയിറങ്ങി അക്രമം അഴിച്ചു വിടുകായായിരുന്നു. സ്ത്രീകളെയും പെണ്‍കുട്ടികളേയും ശിശുക്കളേയും ഉള്‍പ്പെടെര്‍ യാതൊരു ധാക്ഷിണ്യവും കാണിക്കാതെ പരസ്യമായി അവരുടെ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാക്കി. പല പെണ്‍കുട്ടികളോടും സൈനികര്‍ വളരെ മൃഗീയമായാണ് പെരുമാറിയത്.
പിടിച്ചുകൊണ്ട് പോയതിന് ശേഷം ശരീരം മുഴുവന്‍ ബന്ധിച്ച് 3 ദിവസത്തോളം പീഡിപ്പിച്ചെന്നും ചോരയൊലിപ്പിച്ച് പകുതി ജീവനോടെയാണ് അവര്‍ വന്നതെന്നും അന്വേഷണ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സ്ത്രീകളേയും പുരുഷന്‍മാരേയും നിഷ്ടൂരമായി വെടിവെച്ച് കൊലപ്പെടുത്തി.വലിയ കുഴി കുഴിച്ച് എല്ലാവരെയും അതില്‍ ഇട്ട് മൂടി. പിഞ്ഞുകുഞ്ഞുങ്ങളോട് പോലും ഇവര്‍ മനസ്സലിവ് കാട്ടിയില്ല. അവരെയും ജീവനോടെ കുഴിച്ചുമൂടി.
മ്യാന്‍മര്‍ സൈന്യം ആസൂത്രിതമായി നടത്തിയ ആക്രമണങ്ങളായിരുന്നു എല്ലാം. കൂട്ടക്കൊലകളും കൂട്ട ബലാല്‍സംഗങ്ങളും റോഹിന്‍ഗ്യന്‍ മുസ്ലിം ന്യൂനപക്ഷത്തിന് നേരെ അവര്‍ പരീക്ഷിക്കുകയായിരുന്നുവെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തി .മ്യാന്‍മറിലെ റാക്കൈന്‍ സംസ്ഥാനത്തായിരുന്നു റോഹിന്‍ഗ്യകള്‍ കൂടുതല്‍. ഇവിടെ നിന്ന് ഇവരെ ഓടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈന്യം ആക്രമണം നടത്തിയത്.
കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് സൈന്യത്തിന്റെ ആക്രമണമുണ്ടായത്. മേഖലയില്‍ നിന്ന് റോഹിന്‍ഗ്യകളെ ഓടിച്ച ശേഷം അവിടെ സൈനിക ക്യാംപുകള്‍ സ്ഥാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സൈന്യം റാക്കൈനിലെത്തിയത്. വംശീയ ഉന്‍മൂലനത്തിന്റെ ഉദാഹരണമാണ് റാക്കൈനില്‍ സംഭവിച്ചതെന്ന് ഐക്യരാഷ്ട്ര സഭാ സംഘം പറയുന്നു. റോഹിന്‍ഗ്യകളെ സഹായിക്കാന്‍ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. അവര്‍ക്ക് വേണ്ടി 18.5 കോടി ഡോളര്‍ നീക്കിവയ്ക്കാന്‍ വിദേശകാര്യ വകുപ്പ് തീരുമാനിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്ഷണം, വെള്ളം, ആരോഗ്യം, മറ്റു അവശ്യ സഹായങ്ങള്‍ എന്നിവ എത്തിക്കാനാണ് ഈ പണം വിനിയോഗിക്കുക
Post Your Comments