അദ ഹെഗെര്‍ബെര്‍ഗ് എന്ന ലിയോണിന്റെ സ്‌ട്രൈക്കറെ പിന്തള്ളി മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം ബ്രസീലിയന്‍ ഇതിഹാസ താരം മാര്‍ത സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം ഡച്ച് താരം ലേക മാര്‍ടെന്‍സ് ആയിരുന്നു മികച്ച വനിതാ താരമായത്. ഫിഫ ബെസ്റ്റ് ഇതാദ്യമായാണ് മാര്‍ത നേടുന്നത് എങ്കിലും ഇതിനു മുമ്പ് അഞ്ച് തവണ ലോകത്തെ മികച്ച വനിതാ താരമായിട്ടുണ്ട് മാര്‍ത. കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ മാത്രം അദ നേടിയത് 15 ഗോളുകളായിരുന്നു.
വനിതാ ചാമ്പ്യന്‍സ്ലീഗില്‍ അത് പുതിയ റെക്കോര്‍ഡ് ആയിരുന്നു. 22കാരിയായ നോര്‍വ സ്‌ട്രൈക്കര്‍ കഴിഞ്ഞ സീസണില്‍ അസാമാന്യ ഫോമിലായിരുന്നു. 47 ഗോളുകളാണ് സീസണില്‍ മൊത്തമായി അദ നേടിയത്. അദയ്ക്ക് ഒപ്പം ലിയോണില്‍ തന്നെയുള്ള സെനിഫര്‍ മറോസാനെയും മാര്‍ത മറികടന്നു.
അവസാനമായി 2010ല്‍ ആണ് മാര്‍ത ഫിഫയുടെ മികച്ച വനിതാ താരമായത്. മാര്‍ത കഴിഞ്ഞ സീസണിലും മികച്ചു നിന്നെങ്കിലും അദയെ പിന്തള്ളി മാര്‍ത ഈ പുരസ്‌കാരം നേടിയത് ഫുട്‌ബോള്‍ നിരീക്ഷരെ ചെറുതായെങ്കിലും ഞെട്ടിച്ചു. ഈ കഴിഞ്ഞ വര്‍ഷം മാര്‍തയുടെ നേതൃത്വത്തില്‍ ബ്രസീല്‍ കോപ അമേരിക്ക കിരീടം നേടിയിരുന്നു. അമേരിക്കന്‍ ക്ലബായ ഓര്‍ലാണ്ടോ പ്രൈഡിന്റെ താരമാണ് ഇപ്പോള്‍ മാര്‍ത.
Post Your Comments