
ഉദയ്പൂര്‍•രാജസ്ഥാനിലെ ചിറ്റോര്‍ഗഡ് ജില്ലയില്‍ ക്ഷേത്രത്തിന് സമീപം മത്സ്യബന്ധനം നടത്തിയതിന് ഗ്രാമീണരുടെ മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. മരണത്തെത്തുടര്‍ന്ന് അഞ്ജാതരായ ആളുകള്‍ക്കെതിരെ കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
22 കാരനായ അസ്ഹര്‍ ഖാന് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സെപ്റ്റംബര്‍ 17 ന് ഖാനും മറ്റു മൂന്നുപേരും കൂടി ഖേരി ഗ്രാമത്തിലെ രുപരേല് പുഴയുടെ തീരത്ത് മീന്‍ പിടിക്കാനായി പോയിരുന്നു. മീന്‍ പിടിക്കവേ ഏതാനും പെരെത്തി ഇവരെ തടഞ്ഞു. ഇതിനിടെ മറ്റു മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ ജനക്കൂട്ടം ഖാനെ പിടികൂടി മുളവടി കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഖാനെ ഒരു ദിവസത്തിന് ശേഷം സെപ്റ്റംബര്‍ 18 ന് ചിറ്റോര്‍ഗഡ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനാല്‍ പിന്നീട് ഉദയ്പൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ സെപ്റ്റംബര്‍ 22 ന് ഇയാള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Post Your Comments