KeralaLatest News

ബന്ധുക്കളില്ലാത്ത എല്ലാ വയോജനങ്ങളേയും പുനരധിവസിപ്പിക്കും; കൈയ്യടി അര്‍ഹിക്കുന്ന നടപടിയുമായി കോഴിക്കോട് കളക്ടര്‍

ബന്ധുക്കളാല്‍ ഉപേക്ഷിക്കപ്പെട്ട എല്ലാ വൃദ്ധജനങ്ങളേയും പുനരധിവസിപ്പിക്കുമെന്ന് കളക്ടര്‍ അറിയിച്ചു

കോഴിക്കോട്: അനാഥരായ വയോജനങ്ങള്‍ക്ക് കെെത്താങ്ങായി കോഴിക്കോട് ജില്ലാ കളക്ടറായ കോഴിക്കോടുകാരെല്ലാം ജോസേട്ടന്‍ എന്ന് വിളിക്കുന്ന യു.വി.ജോസ്. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ 20 ല്‍ അധികം വയോജനങ്ങളെ ചികില്‍സക്കായി കൊണ്ട് വന്നതിന് ശേഷം അവരെ ഉപേക്ഷിച്ച വാര്‍ത്തകള്‍ വന്നതോടെയാണ് കളക്ടര്‍ ഇടപെട്ടത്. ബന്ധുക്കളാല്‍ ഉപേക്ഷിക്കപ്പെട്ട എല്ലാ വൃദ്ധജനങ്ങളേയും പുനരധിവസിപ്പിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. മാത്രമല്ല ഈ പ്രവര്‍ത്തി ചെയ്തവര്‍ക്കെതിരെ വേണ്ട നിയമ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ബീച്ച് ആശുപത്രിയില്‍ മാത്രമല്ല ജില്ലയിലെ മറ്റ് ആശുപത്രികളിലും ഇതേ അവസ്ഥ അനുഭവിക്കുന്നവര്‍ ഉണ്ടോ എന്ന് അന്വേഷിക്കുന്നതിനായി ഡി.എം.ഒ യെ കളക്ടര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബീച്ച് ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെട്ട 24 പേരില്‍ 8 പേരെ വിവിധ സന്നദ്ധ സംഘടനകള്‍ ഇതോടെ ഏറ്റെടുത്തിട്ടുണ്ട്. ബാക്കിയുള്ളവരെ അസുഖം ഭേദമാകുന്നതിനനുസരിച്ച് പുനരധിവസിപ്പിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി.

ബീച്ച്‌ ആശുപത്രിയില്‍ അഗതികള്‍ക്ക് വേണ്ടി പ്രത്യേക വാര്‍ഡ് ആരംഭിക്കാനുള്ള ശ്രമങ്ങള്‍ക്കും തുടക്കമായ‍ിട്ടുണ്ട്. റെഡ്ക്രോസ്, ഹോം ഓഫ് ലവ്, തെരുവിന്‍റെ മക്കള്‍ എന്നീ സന്നദ്ധ സംഘടനകള്‍ ഉപേക്ഷിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ തയ്യാറായി രംഗത്തെത്തിയിട്ടുണ്ട്. പുനരധിവാസത്തിന് നേതൃത്വം നല്‍കാന്‍ ജില്ലാ ലീഗര്‍ സര്‍വീസസ് അഥോറിറ്റിയേയും ജില്ലാസാമൂഹ്യനീതി ഓഫീസറേയുമാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button