കോഴിക്കോട്: പടര്‍ന്നു പിടിക്കുന്ന ബ്ലാക് ഫംഗസ് രോഗത്തെ മുന്‍നിര്‍ത്തി നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കോഴിക്കോട് ജില്ലാ കലക്ടര്‍ രംഗത്ത്. ‘ഉള്ളികളിലെ ഫംഗസ്, ബ്ലാക് ഫംഗസിന് കാരണമാകും’ എന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടക്കുന്നത്. ഇതിനെതിരെയാണ് കോഴിക്കോട് ജില്ലാ കലക്ടര്‍ രംഗത്തുവന്നത്.
Also Read:നടി രമ്യ സുരേഷിന്റെ പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസ് : കൂടുതൽ വിവരങ്ങള്‍ ലഭിച്ചതായി സൂചന
‘ഇത്രത്തോളം വലിയൊരു പ്രതിസന്ധിയിലൂടെ നാട് കടന്നുപോകുമ്പോൾ ജനങ്ങളില്‍ ഭീതി ജനിപ്പിക്കുന്ന പല വ്യാജ വാര്‍ത്തകളും എയറിലുണ്ടെന്നും ക്ലബ് ഹൗസില്‍ ഇരുന്ന് കുശുകുശുക്കുന്നവരാണെങ്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെ പരത്തുന്നവരായാലും ശരി അത്തരം വാര്‍ത്തകള്‍ തുടുത്തു വിടുന്നവരെ നിയമപരമായി തന്നെ നേരിടുമെന്ന്’ ജില്ലാ കലക്ടര്‍ അറിയിച്ചു.
ഫേക്ക് ന്യൂസിന് താഴെ ഈയടുത്ത് പുറത്തിറങ്ങിയ ഫഹദ് ഫാസില്‍ നായകനായ ജോജി സിനിമയിലെ ബാബുരാജിന്‍റെ സംഭാഷണം കടമെടുത്താണ് ജില്ലാ കലക്ടര്‍ പ്രതികരിച്ചത്. എല്ലാ സാമൂഹ്യമാധ്യമങ്ങളിലും ഇത്തരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും ക്ലബ് ഹൌസ് വരെ ഇതിന്റെ കേന്ദ്രമാകുന്നുണ്ടെന്നുമാണ് കളക്ടർ അറിയിച്ചത്.
Post Your Comments