Latest NewsKerala

മുതിര്‍ന്ന പൗരന്മാരെ തെരുവില്‍ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

കോഴിക്കോട്: സംസ്ഥാനത്ത് മുതിര്‍ന്ന പൗരന്‍മാരെ തെരുവില്‍ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി. അടുത്ത ബന്ധുകള്‍ ഉണ്ടായിട്ടും മുതിര്‍ന്ന പൗരന്മാരെ തെരുവിലും ആശുപത്രികളിലും ഉപേക്ഷിക്കുന്നവര്‍ക്കെതിരെയാണ് നിയമപരമായ കര്‍ശന നടപടി സ്വീകരിക്കുന്നതെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ യു.വി ജോസ് അറിയിച്ചത്. ആരോരും ഇല്ലാത്തവര്‍ക്ക് സന്നദ്ധ സംഘടനക്കള്‍ വഴി പുനരധിവാസം ഉറപ്പു വരുത്തും. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെട്ട നിലവില്‍ 16 പേരുണ്ട്. ഇതില്‍ 10 പേര്‍ ചികിത്സയിലാണ്. ആറ് പേര്‍ ചികിത്സ കഴിഞ്ഞെങ്കിലും പോകാന്‍ ഇടമില്ലാത്തവരാണ്. ഇതില്‍ മക്കളും ഭാര്യയും ബന്ധുക്കളും ഉളളവരുമുണ്ട്.

അടുത്ത ബന്ധുക്കള്‍ ഉളളവര്‍ ആശുപത്രിയില്‍ കഴിയുന്നവരെ കൂടിക്കൊണ്ടുപോകേണ്ടതാണ്. അല്ലാത്ത പക്ഷം മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കുന്ന നിയമം ഉപയോഗിച്ച് ശക്തമായ നടപടി സ്വീകരിക്കും. വീട്ടില്‍ കയറ്റാന്‍ മടിച്ച് ഒഴിവാക്കുന്ന സാഹചര്യമുണ്ടാവരുത്. ജില്ലയിലെ മറ്റ് സര്‍ക്കാര്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും ഇതുപോലെ ഉപേക്ഷിക്കപ്പെട്ടവര്‍ ഉണ്ടോയെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ കലക്ടര്‍ ചുമതലപ്പെടുത്തി. മുതിര്‍ന്നവര്‍ക്കുളള നിയമം കര്‍ശനമായും നടപ്പാക്കാന്‍ സബ് കലക്ടറയെും ജില്ലാ സാമൂഹ്യനീതി ഓഫീസറെയും ചുമതലപ്പെടുത്തി. ഉറ്റവര്‍ ഇല്ലാത്തവരെ പുനരധിവസിപ്പിക്കാന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയേയും ജില്ലാ സാമൂഹ്യനീതി ഓഫീസറെയും ചുമതലപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button