കാസര്‍കോട്: രോഗലക്ഷണങ്ങളുള്ള പ്രായം ചെന്നവരും മറ്റു ഗുരുതര രോഗങ്ങളുള്ളവരും നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണമെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പറഞ്ഞു. മറ്റു ഗുരുതര രോഗങ്ങള്‍ ഉള്ളവരുടെ കോവിഡ് രോഗ സ്ഥിരീകരണത്തിന് കാലതാമസമുണ്ടാകുന്നത് ജീവന് തന്നെ അപകടമാകും.
കാസര്‍ഗോഡ് ജില്ലയില്‍ ആഗസ്റ്റില്‍ മരിച്ച 53 പേരുടെ പൂര്‍ണ്ണമായ ഡാറ്റ വിശകലനം ചെയ്തതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഇതില്‍ 25% കേസുകളില്‍, രോഗബാധയ്ക്കും പരിശോധന നടത്തി ഫലമറിയുന്നതും തമ്മില്‍ അഞ്ചോ അതില്‍ കൂടുതലോ ദിവസങ്ങള്‍ എടുത്തിട്ടുണ്ട്. രോഗബാധയും പരിശോധിച്ച് ഫലമറിയുന്നതും തമ്മില്‍ ശരാശരി 3.32 ദിവസം ആണെന്നും ഈ ഡാറ്റയില്‍ നിന്ന് വ്യക്തമാകുന്നു. അതിനാല്‍ മറ്റു ഗുരുതര രോഗങ്ങളുള്ളവര്‍ കോവിഡ് ലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ പരിശോധന നടത്തി ആശുപത്രിയില്‍ വിദഗ്ദ ചികിത്സ തേടേണ്ടതാണെന്ന് കളക്ടര്‍ പറഞ്ഞു.
Post Your Comments