ന്യൂഡല്‍ഹി : പ്രളയക്കെടുതികള്‍ നേരിടുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനോട് പ്രത്യേക പാക്കേജ് ആവശ്യപ്പെടും. ഇതിനായി പാക്കേജ് ആവശ്യപ്പെട്ടുകൊണ്ടുള്ള വിശദമായ നിവേദനം ഒരാഴ്ചക്കുള്ളില്‍ കേന്ദ്രത്തിന് സമര്‍പ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. കേരളത്തിന്റെ
ഇപ്പോഴത്തെ സാഹചര്യം അറിയിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ഇന്ന് വൈകിട്ട് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
4796 കോടിയുടെ സഹായമാണ് നേരത്തെ കേരളം കേന്ദ്രത്തില്‍ നിന്ന് ആവശ്യപ്പെട്ടത്. 40000 കോടിക്ക് മുകളില്‍ നാശനഷ്ടം കണക്കാക്കുന്ന സാഹചര്യത്തില്‍ പ്രത്യേക പാക്കേജിലൂടെ വിവിധ പദ്ധതികളുടെ രൂപത്തില്‍ കൂടുതല്‍ തുക നേടിയെടുക്കാനാണ് കേരളത്തിന്റെ ശ്രമം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിശദമായ നിവേദനം തയ്യാറാക്കി ഈ മാസം അവസാനത്തോടെ കേന്ദ്രത്തിന് സമര്‍പ്പിക്കും.
പ്രളയമേഖലകള്‍ സന്ദര്‍ശിക്കുന്നതിനായി കേന്ദ്ര സംഘം കഴിഞ്ഞ മൂന്നു ദിവസമായി കേരളത്തിലുണ്ട്. സംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ട് ഒരാഴ്ചക്കുള്ളില്‍ സര്‍ക്കാരിന് കൈമാറും എന്നാണ് സൂചന. ഇത് പരിഗണിച്ചാകും കേരളത്തിനുള്ള കേന്ദ്രസഹായം നിര്‍ണയിക്കുക.
Post Your Comments