NattuvarthaLatest News

യാത്രക്കാര്‍ പുറത്ത് നില്‍ക്കട്ടേ; ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ കെട്ടാനുള്ള ഇടമാക്കി ബസ് കാത്തിരിപ്പ് കേന്ദ്രം

വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും ബോര്‍ഡുകളും ബാനറുകളും കെട്ടി കാത്തിരിപ്പ് കേന്ദ്രം

എരിയാല്‍: യാത്രക്കാര്‍ക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ പ്രചാരണ ബോര്‍ഡുകള്‍. യാത്രക്കാര്‍ പെരുവെയിലില്‍ നിര്‍ത്തി ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ സ്ഥാനം പിടിച്ചിരിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം കാസര്‍ഗോഡുള്ള ദേശീയപാത എരിയാലിലാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും ബോര്‍ഡുകളും ബാനറുകളും കെട്ടി കാത്തിരിപ്പ് കേന്ദ്രം പാടെ നിറച്ചിരിക്കുകയാണ്. കൂറ്റന്‍ ഫ്‌ളെക്‌സുകളാല്‍ ഇവിടെ നിറഞ്ഞിരിക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് അകത്ത് കടക്കാന്‍ പറ്റാത്ത അവസ്ഥയാണ്.

ദിവസേന നൂറുകണക്കിന് ആളുകള്‍ എത്തുന്ന ബസ് കാത്തിരിപ്പ് കേന്ദ്രമാണ് ഇവിടം. ഇവര്‍ക്ക് പൊരിവെയിലും മഴയും ഏല്‍ക്കേണ്ട സ്ഥിരിയാണ്. യാത്രക്കാര്‍ക്കു പ്രയാസമാകുന്ന ഈ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളും ക്ലബ്ബുകളും സ്വയം മാറ്റണമെന്നും അല്ലാത്ത പക്ഷം ബന്ധപ്പെട്ടവര്‍ ഇടപെട്ട് ഇത് തടയണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. നാട്ടിലെ എന്ത് പരിപാടി നടക്കുന്നുവെങ്കിലും അവയുടെ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കാനുള്ള ഇടമായി മാറിയിരിക്കുകയാണ് ഈ ബസ് സ്റ്റോപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button