വിഴിഞ്ഞം: തീരസുരക്ഷാ പദ്ധതിയുടെ ഭാഗമായി കോവളം ഇടക്കല്ലിൽ നിരീക്ഷണ ടവർ വരുന്നു. സുരക്ഷ സജ്ജമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഉന്നത പൊലീസ് സംഘം കോവളം ഇടക്കല്ല് പാറക്കൂട്ടം സന്ദർശിച്ചു. ദ്വീപ് സമാനമായ തിരുവനന്തപുരത്തെ ഏക സ്ഥലമാണ് കോവളത്തെ ഇടക്കല്ല്.
എ ആർ കമാന്റ് സുഗീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കോവളത്തെത്തി പരിശോധന നടത്തിയത്.
ദ്വീപ് സമാനമായ സ്ഥലങ്ങളിൽ തീവ്രവാദികൾ തമ്പടിക്കുന്നതായും മുംബൈ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിലെ മുന്നറിയിപ്പിനെ തുടർന്നാണ് ഇവിടെ സുരക്ഷാ ടവർ സ്ഥാപിക്കുന്നതിനുള്ള നടപടികൾ എടുക്കുന്നതെന്നും അധികൃതർ പറഞ്ഞു.
Post Your Comments