CricketLatest News

വെറുതെ കളിക്കാം ജയിക്കാനാകില്ല ; പാകിസ്ഥാന് ഹര്‍ഭജന്‍ സിങിന്റെ മുന്നറിയിപ്പ്

ഷൊയ്ബ് മാലിക്കിന്റെ ബാറ്റിങ് കരുത്തിലാണ് പാകിസ്ഥാന്‍ 237 റണ്‍സ് എടുത്തത്

ഡൽഹി : ഏഷ്യാ കപ്പിൽ പാകിസ്ഥാനെ ഇന്ത്യ അനായാസം തോൽപ്പിക്കുകയുണ്ടായി. സൂപ്പര്‍ ഫോറില്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെയും ശിഖര്‍ ധവാന്റെയും സെഞ്ചുറിയുടെ കരുത്തില്‍ പാകിസ്ഥാനെ തകര്‍ക്കുകയായിരുന്നു. ഇത്തവണത്തെ ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍ രണ്ടു തവണ ഇന്ത്യയുമായി ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യയ്ക്കായിരുന്നു.

പാകിസ്ഥാനെതിരെയുള്ള ഇന്ത്യന്‍ ജയത്തിന് ടീമിനെ അഭിനന്ദിക്കുകയും ഒപ്പം പാകിസ്ഥാന്‍ ടീമിനോട് ഇന്ത്യയോട് മത്സരിക്കേണ്ടയെന്നും പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം. ഈ രണ്ടും ടീമുകളും തമ്മില്‍ വലിയ അന്തരമുണ്ട്. ഈ പാക് ടീമിന് ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിനോട് മത്സരിക്കാനാവില്ല. അവര്‍ക്ക് വെറുതെ കളിക്കാം, പക്ഷേ ജയിക്കാനാവില്ല. ഏഷ്യാ കപ്പ് വിജയിച്ച് ഇന്ത്യ നമ്പര്‍ വണ്‍ ആകും. ഇന്ത്യ ഏവര്‍ക്കും പ്രിയപ്പെട്ട ടീമായി തുടരും , ഹര്‍ഭജന്‍ സിങ് പറഞ്ഞു.

രോഹിത് ഒരു ക്ലാസ് പ്ലെയറാണ്. ശിഖര്‍ വളരെ കഴിവുള്ളൊരു ബാറ്റ്‌സ്മാനും. എം എസ് ധോണി, രോഹിത്, ധവാന്‍, ബുംമ്ര, ഭുവനേശ്വര്‍, അമ്പാട്ടി റായിഡു തുടങ്ങി ഇന്ത്യയ്ക്ക് പരിചയ സമ്പന്നരായി നിരവധി താരങ്ങളുണ്ടെന്നും ഇന്ത്യയ്ക്കായി 236 ഏകദിനങ്ങള്‍ കളിച്ചിട്ടുളള ഹര്‍ഭജന്‍ പറഞ്ഞു.

ഷൊയ്ബ് മാലിക്കിന്റെ ബാറ്റിങ് കരുത്തിലാണ് പാകിസ്ഥാന്‍ 237 റണ്‍സ് എടുത്തത്. മാലിക്ക് 90 ബോളില്‍നിന്നും 78 റണ്‍സാണ് നേടിയത്. പാകിസ്ഥാന്‍ ടീമില്‍ ഷൊയ്ബ് മാലിക്ക് ഒഴികെ മറ്റാര്‍ക്കും ഇത്തരത്തിലുളള മികച്ച പ്രകടനം നടത്താനാവില്ല. ഇതാണ് ഈ രണ്ടു ടീമുകളും തമ്മിലുളള വ്യത്യാസമെന്നും ഹര്‍ജന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button