തിരുവന്തപുരം: ഇന്ത്യയിലെ സര്‍വകലാശാലകള്‍ ആംഗ്യഭാഷാ കോഴ്‌സുകള്‍ തുടങ്ങണമെന്ന് കേരള ഗവര്‍ണര്‍ സദാശിവം. ബധിര-മൂക സമൂഹത്തെ ശക്തിപ്പെടുത്താന്‍ ആംഗ്യഭാഷയിലൂന്നിയ ഗവേഷണങ്ങള്‍ക്ക് പ്രമുഖ്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച ആന്‍ഡി ഹിയറിങ്ങില്‍ (നിഷ്) രാജ്യാന്തര ബിധിരവാരാചരണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആംഗ്യഭാഷയെ ജനകീയമാക്കി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം. സംസ്ഥാന സര്‍ക്കാരിന്റെ ഐടി നയത്തില്‍ ഭിന്ന ശേഷിയുള്ളവരെ ശ്ക്തീകരണം ലക്ഷ്യമിട്ടിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
ബധിര വിദ്യാലയങ്ങള്‍ക്ക് ഏകീകൃതമായ ആംഗ്യഭാഷ നടപ്പാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് സാമൂഹിക നീതി സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ പറഞ്ഞു. നിഷ് എക്‌സിക്യൂട്ടൂവ് ഡയറക്ടര്‍ ഡോ. കെ.ജി സതീഷ് കുമാര്‍, സന്ദിപ് കൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സമാപന സമ്മേളനം നാളെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
Post Your Comments