കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കുരുക്ക് മുറുകുന്നു. ബിഷപ്പിന്റെ ലൈംഗികശേഷിയില്‍ പ്രശ്‌നമില്ലെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം ഡോക്ടര്‍ ജെയിംസ് കുട്ടിയാണ് അന്വേഷണസംഘത്തിന് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി. കേസില്‍ ഇത് നിര്‍ണായക തെളിവാകുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍
ഈ സാഹചര്യത്തില്‍ കൂടുതല്‍ തെളിവ് ശേഖരണത്തിനായി പൊലീസ് ജലന്ധറിലേക്ക് പോകും. അതിവേഗ കുറ്റപത്രം നല്‍കി ബിഷപ്പിനെ പാലാ സബ് ജയിലില്‍ തന്നെ പാര്‍പ്പിക്കാനാണ് പൊലീസിന്റെ നീക്കങ്ങള്‍. ജലന്ധറില്‍ കൂടുതല്‍ പേര്‍ ബിഷപ്പിനെതിരേ മൊഴി നല്‍കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ബിഷപ്പ് അറസ്റ്റിലായതോടെ കൂടുതല്‍ വൈദികരും കന്യാസ്ത്രീകളും ബിഷപ്പിനെതിരെ മൊഴി നല്‍കുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
ഈ സാഹചര്യത്തില്ലാണ് വീണ്ടും ജലന്ധറില്‍ പോയി മൊഴിയെടുക്കാന്‍ സംഘം തീരുമാനിക്കുന്നത്. അന്വേഷണ സംഘത്തിന്റെ ജലന്തര്‍ യാത്ര.ആദ്യത്തെ സന്ദര്‍ശനത്തില്‍ ബിഷപിനെതിരെ പലരും പരാതി പറയാന്‍ തയ്യാറായില്ല. ഭീഷണി ഭയന്നായിരുന്നു ഇതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ജലന്തറില്‍ ജയിലിലായതോടെ ബിഷപിനെതിരെ കൂടുതല്‍ പരാതികള്‍ ഉയരാന്‍ ഇടയുണ്ട്. രൂപത ഓഫിസിലും മഠങ്ങളിലും എത്തി കന്യാസ്ത്രികളുടെയും വൈദികരുടെയും ഉള്‍പ്പെടെ സാക്ഷിമൊഴി ശേഖരിക്കും.
Post Your Comments