Latest NewsKerala

സാലറി ചലജ് തകൃതിയായി നടക്കുമ്പോള്‍ ഇടുക്കി സിപിഎം സെക്രട്ടറിയ്ക്ക് 26 ലക്ഷത്തിന്റെ കാര്‍

ഇത് പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചയായപ്പോള്‍ ഒരു വിഭാഗം സംസ്ഥാന സെക്രട്ടറിക്കു പരാതിയയച്ചു

തൊടുപുഴ: പ്രളയാന്തര കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിനായി സാലറി ചലഞ്ചടക്കമുള്ള പണപ്പിരിവുകള്‍ നടക്കുന്നതിനിടയില്‍ 26 ലക്ഷത്തിന്റെ പുതിയ കാര്‍ വാങ്ങി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി.  ഇത് പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചയായപ്പോള്‍ ഒരു വിഭാഗം സംസ്ഥാന സെക്രട്ടറിക്കു പരാതിയയച്ചു. ജില്ലാ സെക്രട്ടറിയായ കെ.കെ ജയാന്ദനാണ് വിവാദ കുരുക്കില്‍ പെട്ടത്.

അഞ്ച് വര്‍ഷം പഴക്കമുള്ള വാഹനമാണ് ജയാന്ദന് ആദ്യമുണ്ടായിരുന്നത്. എന്നാല്‍ ഇതിനു പകരമായി 26 ലക്ഷത്തിന്റെ ഇന്നോവക്രസ്റ്റയാണ്
പാര്‍ട്ടി ഫണ്ട് ഉപയോഗിച്ച് ജയാന്ദന്‍ വാങ്ങിയ്ത. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

എന്നാല്‍ പുതിയ വാഹനം വങ്ങുന്ന വിവരം ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ചചെയ്തിരുന്നെന്ന് ജയാന്ദന്‍ പറഞ്ഞു. കൂടാതെ പ്രളയത്തിനു മുമ്പാണ് താന്‍ വാബനം ബുക്ക് ചെയ്തതെന്നാണ് ജില്ലാ സെക്രട്ടറിയുടെ മറ്റൊരു വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button