KeralaLatest News

രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് സിപിഎം ചാരക്കേസ് ആയുധമാക്കി: നമ്പി നാരായണന്‍

കള്ളക്കേസാണെന്നു വ്യക്തമായിട്ടും രാഷ്ട്രീയനേട്ടത്തിനായി സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, കേസ് പുനരന്വേഷണത്തിന് ഉത്തരവിട്ടു

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ സിപിഎംനെതിരെ ആരോപണവുമായി നമ്പി നാരായണന്‍. കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമായാണു താന്‍ ഇരയായതെങ്കില്‍ രാഷ്ട്രീയ നേട്ടത്തിനായി സിപിഎം ചാരക്കേസ് ആയുധമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു കള്ളക്കേസാണെന്നു വ്യക്തമായിട്ടും രാഷ്ട്രീയനേട്ടത്തിനായി സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, കേസ് പുനരന്വേഷണത്തിന് ഉത്തരവിട്ടു. എറണാകുളം കരയോഗം സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്നെ കുടുക്കാനുള്ള നീക്കമെന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. കരുണാകരനെ താഴെയിറക്കാന്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗം തന്നെ കരുവാക്കുകയായിരുന്നു. ചാരക്കേസ് അവസാനിച്ചെങ്കിലും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതു ചില പൊലീസുകാരുടെ കരങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചാരക്കേസും തന്റെ ജീവിതം തകര്‍ത്ത അനുഭവങ്ങളുമാണ്പരിപാടിയില്‍ അദ്ദേഹം പങ്കുവച്ചത്. കേസിലെ രാഷ്ട്രീയവും പൊലീസുകാരുടെ ഇടപെടലുമെല്ലാം അദ്ദേഹം തുറന്നുപറഞ്ഞു. തന്റെ ജീവിതത്തില്‍ ഉണ്ടായ വിഷമങ്ങളെക്കുറിച്ചു പറയാന്‍ ആഗ്രഹിക്കുന്നില്ല. എങ്കിലും 24 വര്‍ഷത്തിനുശേഷം നീതി കിട്ടിയതില്‍ സന്തോഷമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button