പത്തനംതിട്ട : ശബരിമലയിലെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയത്തിൽ തകർന്ന പമ്പാമണപ്പുറത്ത് അത്യാവശ്യമായ നിർമാണം നടത്തി നവംബർ ആദ്യ ആഴ്ചയോടെ പണി പൂർത്തിയാക്കാനാണ് നിർദ്ദേശം.
തീർഥാടകർക്കായി താൽക്കാലിക നടപ്പന്തലും കുളിക്കാൻ സൗകര്യമൊരുക്കണം. മൂന്നുകോടി രൂപ ചെലവിൽ പമ്പയിൽ പുതിയ നടപ്പന്തൽ നിർമിക്കും. പമ്പാതീരത്തെ വ്യാപാരസ്ഥാപനങ്ങൾ നിലയ്ക്കലിലേക്ക് മാറ്റണം. പമ്പയിൽ പുതിയ കെട്ടിടങ്ങൾക്ക് നിർമാണ അനുമതി നൽകില്ല. പമ്പ ത്രിവേണിയിലെ പാലം സുരക്ഷിതമാണെന്ന് പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജി. കമലവർധന റാവു മുഖ്യമന്ത്രി വിളിച്ച അവലോകനയോഗത്തിൽ അറിയിച്ചിരുന്നു.
Post Your Comments