ലിസ്ബോണ്‍: പോര്‍ച്ചുഗലില്‍ കടലില്‍ മുങ്ങിയ 400 വര്‍ഷം പഴക്കമുള്ള കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ലിസ്ബോണിന് സമീപമുള്ള കസ്കയാസില്‍ നിന്നാണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
പോര്‍ച്ചുഗീസ് നേവിയും ലിസ്ബോണിലെ നോവ സര്‍വകലാശാലയും ചേര്‍ന്നു നടത്തിയ തെരച്ചിലിനൊടുവിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്താനായത്. 1575-1625 കാലത്ത് നിര്‍മിച്ചതാണ് കപ്പല്‍.
ഇന്ത്യയില്‍ നിന്ന് ചരക്കുകളുമായി വരുന്നതിനിടെ കപ്പല്‍ തകരുകയായിരുന്നു എന്നാണ് കരുതുന്നത്. 40 അടി നീളത്തില്‍ കപ്പലിന്റെ അടിവശവും മറ്റുമാണ് കണ്ടെത്തിയിരിക്കുന്നത്. സമുദ്രവുമായി ബന്ധപ്പെട്ട പുരാവസ്തുക്കളില്‍ ഗവേഷണം നടത്തുന്നവര്‍ സ്ഥലത്തെത്തി കപ്പലിലെ അടയാളങ്ങളും നിര്‍മിതിയും സംബന്ധിച്ച് പഠനം തുടങ്ങി.
Post Your Comments