ഇംഗ്ലീഷ് ലീഗ് കപ്പായ കാര്‍ബാവോ കപ്പിന്റെ മൂന്നാം റൗണ്ട് മത്സരങ്ങള്‍ ഇന്ന് മുതല്‍ ആരംഭിക്കും. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ചാമ്പ്യന്‍ഷിപ്പ് ക്ലബായ ഡെര്‍ബി കൗണ്ടിയാണ് ഇന്ന് എതിരാളികള്‍. മൗറീനോയും മൗറീനോയുടെ കീഴില്‍ ചെല്‍സിയില്‍ ഉണ്ടായിരുന്ന ഇംഗ്ലീഷ് താരം ലാമ്പാര്‍ഡും മാനേജര്‍ എന്ന നിലയില്‍ നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് ഈ മത്സരത്തെ ശ്രദ്ധേയമാക്കുന്നത്. പ്രീമിയര്‍ ലീഗ് ക്ലബുകള്‍ മൂന്നാം റൗണ്ട് മുതലാണ് ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.
അവസാന രണ്ട് ഹോം മത്സരങ്ങളും ജയിക്കാന്‍ കഴിയാതിരുന്ന യുണൈറ്റഡിന് ഇന്ന് ജയിച്ചേ തീരു. എന്നാലും യുവനിരയെ ഇറക്കാനാകും ഇന്ന് മൗറീനോ ശ്രദ്ധിക്കുക. ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി എന്നീ ടീമുകളുടെ മത്സരം ഉണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയാണ് നിലവിലെ ലീഗ് കപ്പ് ചാമ്പ്യന്മാര്. ഇന്ന് ഓക്സ്ഫോര്‍ഡ് യുണൈറ്റഡുമായാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ മത്സരം.
Post Your Comments