സോനിപത്: ഹരിയാന സോനിപത് പീഡനക്കേസില്‍ പ്രതിയെന്ന് ആരോപിക്കപ്പെട്ട പോലീസ് ഇന്‍സ്പെക്ടറുടെ പിതാവിനെ അറസ്റ്റ് ചെയ്യുന്നില്ല എന്ന് കാട്ടി ഇര മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു.
തന്നെ പീഡിപ്പിച്ചയാള്‍ പോലീസ് ഒാഫീസറുടെ പിതാവായതിനാലാണ് അറസ്റ്റ് ചെയ്യാത്താതെന്നും താന്‍ അടുത്ത് തന്നെയുള്ള വനിത പോലീസ് സ്റ്റേഷനില്‍ എത്തി പരാതിപ്പെട്ടെങ്കിലും അവര്‍ നടപടി എടുക്കുക ഉണ്ടായില്ലായെന്ന് ഇര പരാതിയില്‍ പറയുന്നു. പാരാതി നല്‍കിയ പോലീസ് സ്റ്റേഷന്‍ തന്നെ പീഡിപ്പിച്ചയാളുടെ മകന്‍റെ നിയന്ത്രണ പരിധിയിലാണെന്നും അതിനാലാണ് നടപടി എടുക്കാത്തതെന്നും ഇര മനുഷ്യാവകാശക്കോടതിയില്‍ ബോധിപ്പിച്ചു.
കരണ്‍ സിംഗ് എന്ന ആളാണ് തന്നെ പീഡിപ്പിച്ചതെന്ന് ഇര പറയുന്നു. തന്‍റെ വീട്ടില്‍ എത്തി വിവാഹത്തിന് ക്ഷണിക്കുകയും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് ഇര കമ്മീഷന് മുന്‍പാകെ വെളിപ്പെടുത്തി . തന്നെ 4 തവണ പോലീസ് ഒാഫീസറുടെ പിതാവ് പീഡനത്തിന് ഇരക്കിയതെന്ന് അവര്‍ മൊഴി നല്‍കി.
പീഡനശേഷം ഈ കാര്യം പുറത്തറിയിച്ചാല്‍ തന്‍റെ മകന്‍റെ ഭാവി തകര്‍ക്കുമെന്നും ഇതിന് എന്‍റെ മകന്‍ വിചാരിച്ചാല്‍ സാധിക്കുമെന്നും ഭീഷണിയുയര്‍ത്തിയിരുന്നതായി യുവതി കമ്മിഷനെ അറിയിച്ചു. പ്രതിയുടെ ഭാര്യയും കുടുംബവും ഇരയെ ദേഹോപദ്രവും ചെയ്തതിന് മറ്റൊരു കേസും യുവതി കമ്മീഷന്‍ മുന്‍പാകെ നല്‍കിയിട്ടുണ്ട്.
Post Your Comments