Latest NewsUAE

യുഎഇയിൽ ഭർത്താവിന്റെ വീട്ടിലെ വാതിൽ തകർത്ത ഭാര്യക്ക് പിഴ ശിക്ഷ

ഇരുവരും തമ്മിലുള്ള വിവാഹമോചന കേസ് കോടതിയിൽ നിൽക്കെയാണ് ഈ സംഭവം നടന്നത്.

റാസ് അൽ ഖൈമ : ഭർത്താവിന്റെ വീട്ടിലെ വാതിൽ തകർത്ത ഭാര്യക്ക് പിഴ ശിക്ഷ. ഭർത്താവ് പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റാസ് അൽ ഖൈമ കോടതിയാണ് 3,000ദിർഹം പിഴ വിധിച്ചത്. ഇരുവരും തമ്മിലുള്ള വിവാഹമോചന കേസ് കോടതിയിൽ നിൽക്കെയാണ് ഈ സംഭവം നടന്നത്.

വാതിൽ നേരത്തെ തകർന്നിരുന്നെന്നാണ് യുവതി കോടതിയിൽ പറഞ്ഞത്. ആരോപണം കെട്ടിച്ചമച്ചതാണ് സംഭവം ദിവസം ആശുപത്രിയിൽ ആയിരുന്നു. ഭർത്താവ് എന്നെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടായിരുന്നെന്നും ഗർഭിണിയായിരുന്നപ്പോഴും ഇത് തുടർന്നെന്നും യുവതി പറഞ്ഞു. ഏന്നാൽ ഭർത്താവ് ഇത് നിഷേധിച്ചു. വാതിൽ തകർത്തു വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി കുട്ടികളെ കൊണ്ടുപോകുകയിരുന്നെന്ന് കോടതിയിൽ പറഞ്ഞു. തുടർന്ന് കോടതി നടത്തിയ അന്വേഷണത്തിൽ യുവതിയുടെ വാദം തള്ളുകയും പിഴ വിധിക്കുകയുമായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button