പാലക്കാട് സ്വകാര്യവ്യക്തിയുടെ റബ്ബര്‍ തോട്ടത്തില്‍ പന്നിയെ പിടികൂടാന്‍ ഒരുക്കിയ കെണിയിലാണ് പുലി ആകസ്മികമായി പെട്ടുപോയത്. രാവിലെ റബ്ബര്‍ വെട്ടാന്‍ വന്ന ടാപ്പിങ്ങ് തൊഴിലാഴികളാണ് പുലിയുടെ അലര്‍ച്ചകേട്ട് പന്നിക്കെണിയില്‍ പുലി പെട്ട കാര്യം മനസിലാക്കിയത്. തുടര്‍ന്ന് ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കരിക്കയം ഫോറസ്റ്റ് സ്റ്റേഷനില്‍ ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയും വിദഗ് ദന്റെ നേതൃത്വത്തില്‍ പുലിയെ മയക്ക് മരുന്ന് കുത്തിവെച്ച് കൂട്ടിലാക്കി തിരിച്ച് കാടുകയറ്റി. മംഗലം ഡാമിനടുത്ത് ഓടംത്തോട് നന്നങ്ങാടിയില്‍ ഉള്ള റബ്ബര്‍ തോട്ടത്തിലാണ് പുലി എത്തിയത്. കാട്ടുമൃഗങ്ങളുടെ ശല്യമുളള സ്ഥലമാണ് ഇവിടം.
Post Your Comments