ബെംഗളൂരു : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണ സംഘത്തിനെതിരെ ആഞ്ഞടിച്ച് ജസ്റ്റിസ് ബി കെമാൽപാഷ. ബിഷപ്പിനെ നുണപരിശോധനയ്ക്ക് വിധേയമാക്കേണ്ട കാര്യമെന്തെന്ന് മനസ്സിലാകുന്നില്ലെന്ന് കെമാൽപാഷ ചോദിച്ചു. ബെംഗളൂരുവിലെ വനിതാ അഭിഭാഷകരുടെ കൂട്ടായ്മയായ നെക്‌സ്റ്റ് ലീഗൽ എയ്‌ഡ് സൊസൈറ്റി പീഡനത്തിനിരയായ കന്യാസ്ത്രീക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫ്രീഡം പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പീഡനത്തിരയായ കന്യാസ്ത്രീയുടെ മൊഴി മുന്നിലുണ്ടായിട്ടും നടപടികൾ നീട്ടിക്കൊണ്ടുപോകാനാണ് പോലീസ് ശ്രമിക്കുന്നത്. ജാമ്യം ലഭിക്കുന്നതുവരെ ഇതുതുടരുമെന്നാണ് സംശയിക്കേണ്ടത്. അറസ്റ്റിന് ഇത്രയും കാലതാമസമുണ്ടായതുതന്നെ പിടിപ്പുകേടാണ്. രാഷ്ട്രീയപ്പാർട്ടികൾക്ക് നീതിയേക്കാൾ വോട്ടാണ് വലുതെന്നും അദ്ദേഹം പറഞ്ഞു.
പീഡനത്തിരയായ കന്യാസ്ത്രീയും പ്രതിയായ ബിഷപ്പും സഭയുടെ ഭാഗമാണ്. പക്ഷേ, രണ്ടുപേരെയും തുല്യനീതിയോടെ കാണാൻ കഴിയുന്നില്ല. സഭയിലെ സ്ത്രീ-പുരുഷ സമത്വത്തിന്റെ അഭാവമാണിത്. ഇത് തിരുത്താൻ സഭ തയ്യാറാകണമെന്നും സ്ത്രീകൾക്കും തുല്യപരിഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments